മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചതു മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

India News

ന്യൂദല്‍ഹി: മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചതു മൂലം അനാഥരായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി. ജില്ലാ ഭരണകൂടും അനാഥരായ കുട്ടികളുടെ വിവരം ശേഖരിക്കണമെന്നും ഇത് ശനിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ എന്‍സിപിസിആര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ജസ്റ്റിസ് എല്‍എന്‍ രാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് മൂലം 577 കുട്ടികളാണ് മാതാപിതാക്കള്‍ മരിച്ച് അനാഥരായതെന്ന് കേന്ദ്ര ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.

അതേസമയം കേരളത്തില്‍ കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ ഇനി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മൂലം അനാഥരായ 18 വയസ്സിനു താഴെയുള്ള ഒമ്പത് കുട്ടികളാണ് കേരളത്തിലുള്ളത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപയും 18 വയസ്സുവരെ പ്രതിമാസം രണ്ടായിരം രൂപയും ബിരുദ തലം വരെയുള്ള വിദ്യാഭ്യാസവും ഏറ്റെടുക്കുമ്െന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം.

Leave a Reply

Your email address will not be published.