രാജ്യത്ത് 7,974 പുതിയ കൊവിഡ് കേസുകള്‍

Health India Keralam News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് 7,974 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 34,718,602 ആയി. 3,41,54,879 പേര്‍ ഇതുവരെ രോഗമുക്തി നേടി . 98.38 ശതമാനമാണ് ആകെ രോഗമുക്തയായവർ .

കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ കവറേജ് 135.25 കൊടിയിലധികമായി . 82.08 കോടി ആളുകള്‍ ആദ്യ ഡോസ് എടുത്തപ്പോള്‍ 53.09 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരില്‍ ജനസംഖ്യയുടെ 55% ത്തിലധികം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.