മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ

Health India News

മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ ഡോസുകൾ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്ക് സൗജന്യമായി 11 ലക്ഷം ഡോസുകളാണ് നൽകുക. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 22 കോടിയിലേറെ ഡോസ് വാക്സിനാണ് സൗജന്യമായി കൊടുത്തത്. കണക്കുകൾ പ്രകാരം പാഴായിപ്പോയതുൾപ്പെടെ 20,17,59,768 ഡോസുകളാണ് ഉപയോഗിച്ചത്. നിലവിൽ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1,84,90,522 ഡോസ് വാക്സിനാണുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ?ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസർക്കാർ സംഭരിക്കുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുകയുമാണ് ചെയ്യുന്നത്. മെയ് 1നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്.

Leave a Reply

Your email address will not be published.