യാത്രക്കാർ കുറവ്; ട്രെയിനുകൾ റദ്ദാക്കി

India Keralam News

കൊവിഡ് വ്യാപനം മൂലം യാത്രക്കാർ കുറഞ്ഞതോടെ റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. അമൃത എക്സ്പ്രസ്, കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കൊച്ചുവേളി നിലമ്ബൂർ രാജ്യറാണി എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതൽ 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.

അതേസമയം ദീർഘദൂര സർവീസ് ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ കൂടി നേരത്തെ റദ്ദാക്കിയിരുന്നു. ഈ മാസം അവസാനം വരെയായിരുന്നു താൽക്കാലിക റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published.