അടിസ്ഥാന വിലയില്ല പൾസ് ഓക്‌സി മീറ്ററിന് ; നടപടി എടുക്കാനാകാതെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം

India News

മെഡിക്കൽ ഉപകരണമായ പൾസ് ഓക്‌സി മീറ്ററിന് അടിസ്ഥാന വിലയില്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയാതെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം. വലിയ കൊള്ളയാണ് എംആർപി ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിനാൽ മൊത്ത/ചില്ലറ വില്പന ശാലകളിൽ നടക്കുന്നത്.

കേരളത്തിലെ വ്യാപാര ശാലകളിൽ 3600 രൂപ വരെയാണ് പൾസ് ഓക്‌സി മീറ്ററിന് പുറത്തുള്ള സ്റ്റിക്കറിൽ പതിപ്പിച്ചിരിക്കുന്നത് . എന്നാൽ എംആർപി നിരക്കിനേക്കാൾ ഉയർന്ന വില ഈടാക്കിയാൽ മാത്രമേ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് നടപടി എടുക്കാനാകൂ. മൊത്ത വില്പനക്കാർ 10 ശതമാനം ലാഭമാണ് എടുക്കുന്നത്. വിവിധ കമ്പനികളുടെ പേരിൽ ഓരോ തവണയും ചൈനയിൽ നിന്ന് കേരളത്തിലേക്ക് ഈ ഉപകരണങ്ങൾ എത്തുമ്പോൾ സാധാരണക്കാർക്ക് ഇത് വാങ്ങുക അപ്രാപ്യമാണ്. കൊവിഡ് ചികിത്സയ്ക്ക് സർക്കാർ നിരക്ക് നിശ്ചിയിച്ചത് പോലെ അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾക്കും വില നിശ്ചയിക്കേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published.