ചികിത്സ കിട്ടാതെ ചെന്നൈയിൽ 6 മരണം

Health India News

ചെന്നൈ: ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് ചികിത്സ കിട്ടാതെ ആറു പേർ മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത് കിടക്ക ഒഴിവില്ലാത്തതായിരുന്നു .

ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ ഇന്നലെ വൈകിട്ട് മുതൽ രോഗികളുടെ തിരക്കാണ്. ഓക്സിജൻ്റെ കുറവുണ്ട് പല ആശുപത്രികളിലും. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയാണ് ചിലയിടങ്ങളിൽ. കിടക്ക ഇല്ലാത്തതിനാൽ ചിലർ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തിൽ കിടക്ക ഇല്ലാത്തതിനാൽ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരണപ്പെട്ടവർ. പുറത്ത് കിടക്കുന്ന മറ്റ് രോഗികൾക്ക് ബദൽ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.