ഇന്ധനവില കൂടുന്നു; ഈ മാസം കൂട്ടിയത് ഏഴ് തവണ

India News

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധന. ഡീസലിന് 27 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു. പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 87.08 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 92.46 രൂപയും ഡീസലിന് 87.38 വിലയുമാണ് ഇന്നത്തെ വില. ഈ മാസം ഇന്ധന വില കൂട്ടിയത് ഇത് ഏഴാം തവണയാണ്.

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞതോടെ ദിവസേന വില കൂട്ടുകയാണ്. മെയ് നാല് മുതല്‍ തുടങ്ങിയ വര്‍ധനയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്ന് കുതിക്കുകയാണ്.

Leave a Reply

Your email address will not be published.