കോവിഡ് സമ്മര്‍ദ്ദമകറ്റാന്‍ ചോക്ലേറ്റ് കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വിദഗ്ദര്‍ രംഗത്ത്

Health India News

ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ കോവിഡുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമകറ്റാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അവകാശവാദത്തിനെതിരെ വിദഗ്ദര്‍ രംഗത്ത്. 70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമായി സഹായിക്കുമെന്നയിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ശനിയാഴ്ചത്തെ എഡിറ്റോറിയലിലൂടെ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ എന്താണ് ഇതിന് തെളിവെന്നാണ് ഗവേഷകരുടെ ചോദ്യം. മന്ത്രി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ നടത്തണം,’എത്രപേര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങാന്‍ കഴിയും?പൂനെ, ഭോപാല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോഎത്തിക്‌സ് ഗവേഷകനായ ആനന്ദ് ഭാന്‍ വ്യക്തമാക്കി.

ശരീരത്തില്‍ വിറ്റാമിനും ധാതുക്കളും വര്‍ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാനുള്ള മന്ത്രിയുടെ ആഹ്വാനത്തെ പൊതുവിതരണ സംവിധാനം മാറ്റിയോ എന്ന് പരിഹസിച്ചാണ് ട്വിറ്ററാറ്റികള്‍ നേരിട്ടത്.

Leave a Reply

Your email address will not be published.