വിമാനങ്ങള്‍ ഇന്ത്യയിലേക്ക്പറക്കും; സഹായമൊരുക്കി എമിറേറ്റ്സസ്

India News

രണ്ടാം തരംഗ കോവിഡില്‍ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ജീവന്‍ രക്ഷാഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലേക്ക് സൗചന്യമായി എത്തിക്കും. ഇതിനായി ‘കാരുണ്യത്തിന്റെ ആകാശപാത’ തുറന്നതായി എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ആദ്യ വിമാനം ദുബൈയില്‍നിന്ന് ഇന്ത്യയിലെത്തിയത് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ സഹായവുമായി. കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചിരുന്നു.12 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് ഡല്‍ഹിയില്‍ എത്തിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ നാട്ടിലേക്ക് പറക്കും.

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍മക്തൂം പറഞ്ഞു. 1985ല്‍ എമിറേറ്റ്സിന്റെ ആദ്യ വിമാനം ഇന്ത്യയില്‍ എത്തിയതുമുതലുള്ള ബന്ധം കൂടുതല്‍ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ദുബൈയില്‍നിന്നുംഅബൂദബിയില്‍നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങളിലും കപ്പലിലും സഹായം എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published.