ഡോക്ടര്‍ക്ക് മരണം ; രണ്ടു ഡോസ് വാക്സിനെടുത്തിട്ടും കോവിഡ് പിടിവിട്ടില്ല

India News

ഡൽഹി: സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്ത് കോവിഡ് ബാധിച്ച മരിച്ചു. രണ്ട ഡോസ് വാക്സിൻ എടുത്തിട്ടും കോവിഡ് പിടിവിട്ടില്ല . ഏകദേശം 12 ദിവസങ്ങൾക്ക് മുമ്പാണ് ഡോക്ടർ റാവത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റികയായിരുന്നു . മാർച്ച് ആദ്യവാരത്തിൽ തന്നെ ഡോക്ടർക്ക് കോവിഷീൽഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്കിയതാണെന്നും രോഗം മൂര്‍ച്ഛിച്ച് വെന്‍റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുന്നതിനു തൊട്ടു മുമ്പു വരെ തനിക്കൊന്നും സംഭവിക്കില്ലെന്നും താന്‍ വാക്സിന്‍ സ്വീകരിച്ചതല്ലേയെന്നും റാവത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. വാക്സിനെടുത്തതിന് ശേഷവും പല ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇവരില്‍ രോഗ തീവ്രത കുറവും പെട്ടെന്ന് രോഗമുക്തരാകുന്നതുമായാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു മരണം ഇതാദ്യമാണെന്നും അനിൽ കുമാർ റാവത്തിന്‍റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published.