ഗോവയില്‍ സ്ഥിതി അതി രൂക്ഷം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

India News

ഗോവയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു.
ആവശ്യ സേവനങ്ങള്‍ അനുവദിക്കും. അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗതത്തിനും വിലക്കുണ്ട്. അതിര്‍ത്തികളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.6 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

Leave a Reply

Your email address will not be published.