വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

India News

വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം.

മെയ് രണ്ടിന് ഒരു വിധത്തിത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കും. രാജ്യത്ത് കൊവിഡ് നിരക്ക് വന്‍ തോതില്‍ ഉയരാന്‍ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയാണെന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം.

കൊവിഡ് വ്യാപന വിഷയത്തില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മിഷനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്നിട്ടും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ വീഴ്ചവരുത്തി. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിസംഗത പാലിച്ചു എന്ന ആക്ഷേപത്തില്‍ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഹര്‍ജികളും എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആഘോഷങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് നിര്‍ദേശം ഇറക്കിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസവും അതിനടുത്ത് ദിവസങ്ങളിലും ഉത്തരവ് ബാധകമായിരിക്കും.

Leave a Reply

Your email address will not be published.