ഇന്ധനവില വർധനവ്: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

India News

ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎ ഹസൻ എന്നീ നേതാക്കൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.

പെട്രോൾ, ഡീസൽ വില വർധിക്കുമ്പോൾ കേരളത്തിലെ ഭരണകൂടം ആഹ്ലാദിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രവും കേരളവും ചേർന്ന് സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താളം തെറ്റിയ കേന്ദ്ര സർക്കാർ ജനങ്ങളെ സഹായിക്കുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വർധിച്ചു.