കോവിഡ് വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി

India News

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന് സമയം ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി. വാക്സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം കൂടുതല്‍ ഉള്ള ജില്ലകളിലാണ് ഈ പ്രശ്‌നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്‌സിനേഷന്‍ നയം നിലവില്‍ വരുന്നതോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിന്‍ ആപ്പ് വഴി വാക്‌സിനേഷനായി സമയം ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്നാണ് പരാതി. 18-40 വയസ്സ് വരെയുള്ളവരുടെ ബുക്കിങ് ആണ് ഏറ്റവും ബുദ്ധിമുട്ട്. നിലവില്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേകം സ്ലോട്ട് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.