വിവാദ ഉത്തരവ് പിന്‍വലിച്ചു: മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

India News

ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്താണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്.

ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ പരസ്യമായി തുടങ്ങിയതോടെയാണ് മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യവിവര ശേഖരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. മത്സ്യബന്ധന ബോട്ടുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്തുവന്നിരുന്നു. പ്രതിഷേധം അറിയിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.