ഇരുപതിനായിരത്തോളം വില വരുന്ന എ.ആര്‍ റഹ്മാന്റെ റോയൽ മാസ്‌ക്‌

India News

ചെന്നൈയിലെ വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച ശേഷം മകനൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്കാണ്.

കാഴ്ചയില്‍ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അല്‍പ്പം റോയലാണ്. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച്‌ 13 ഗ്രേഡ് എച്ച്‌ ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്കാണ് ഇത്.

ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്ക് വാഗ്ദാനം ചെയ്യുന്നത്.