വിവാഹ വെബ്‌സൈറ്റുകള്‍ വഴി പരിചയപ്പെട്ട 12 സ്ത്രീകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

India News

വൈവാഹിക വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെട്ട 12ലധികം സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 32കാരനായ മഹേഷ് എന്ന കരണ്‍ ഗുപ്തയാണ് തിങ്കളാഴ്ച മുംബൈയിലെ മലാഡ് പ്രദേശത്ത് വച്ച് അറസ്റ്റിലായത്. നാലു മാസമായി ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. വൈവാഹിക സൈറ്റുകളിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. പരിചയം ആകുന്നതോടെ റസ്റ്ററന്റിലോ മാളിലോ പബിലോ വെച്ച് കാണാമെന്ന് പറയും. അത്തരം കൂടിക്കാഴ്ചകള്‍ക്കിടയിലാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

വ്യത്യസ്ഥ മൊബൈല്‍ നമ്പറുകളാണ് ഓരോ തവണയും ഇയാള്‍ ഉപയോഗിക്കുക. കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ സ്ഥിരമായി നമ്പര്‍ മാറ്റും. ഓണ്‍ലൈനായി ടാക്‌സി ബുക്ക് ചെയ്യാന്‍ പോലും ഇയാള്‍ സ്വന്തം പേരിലുള്ള സിം കാര്‍ഡ് അല്ല ഉപയോഗിക്കാറുള്ളത്. മുമ്പ് ഹാക്കറായി ജോലി ചെയ്തിരുന്ന പ്രതിക്ക് നല്ല കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. എന്നാല്‍ അത് ഇയാള്‍ തെറ്റായി ഉപയോഗപ്പെടുത്തുകയായിരുന്നു’ -സുരേഷ് പറഞ്ഞു. മികച്ച സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ മെക്കാനിക്കല്‍ എഞ്ചിനിയറായ പ്രതി മുമ്പ് വലിയ കമ്പനികളില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതുവരെ 12 യുവതിളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇനിയും കൂടാം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.