മൂന്നാമതും പെണ്‍കുഞ്ഞ്: ഭാര്യയെയും മൂന്നുകുട്ടികളെയും കിണറ്റില്‍ തള്ളിയിട്ടു

India News

മൂന്നാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും 42കാരന്‍ കിണറ്റില്‍ തള്ളിയിട്ടു. കിണറ്റില്‍ വീണ എട്ടുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്രൂരത. മരിച്ചത് ദമ്പതികളുടെ മൂത്ത മകളാണ. വെറും മൂന്നുമാസം മാത്രമാണ് ഇളയക്കുട്ടിയുടെ പ്രായം. കഴിഞ്ഞ ദിവസം ഭാര്യയെയും മക്കളെയും അവരുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് ബൈക്കില്‍ വിളിച്ചുകൊണ്ടുവരുന്നതിനിടെ വഴിവക്കിലെ കിണറ്റില്‍ തള്ളിയിടുകയായിരുന്നു. കിണറ്റില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ കല്ലെറിയുകയും ചെയ്തു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും കുഞ്ഞുങ്ങളെയും രക്ഷിച്ചത്. മൂന്നാമതും പെണ്‍കുട്ടിയായതിനാല്‍ ഭര്‍ത്താവ് തന്നോട് ദേഷ്യത്തിലായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.