രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണ സംഖ്യയും കുറഞ്ഞു

India News

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 1,14,460 പേര്‍ക്കാണ് . കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,89,232 പേര്‍ രോഗ മുക്തിനേടി. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് 2677 മരണങ്ങളാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 2,88,09,339 ആയി ഉയര്‍ന്നു.

2,69,84,781 പേര്‍ ഇതുവരെ രോഗമുക്തി നേടി. 14,77,799 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,46,759 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 23,13,22,417 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ ലഭ്യമായത്. ഡിസംബറിനകം പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാല് വാക്‌സിനുകളെങ്കിലും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.