ഓ​ഗസ്റ്റോടെ രാജ്യത്ത് ഫൈസർ വാക്സിന് അനുമതി;ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപ

Entertainment News

ഫൈസർ വാക്സിന് രാജ്യത്ത് ഓ​ഗസ്റ്റോടെ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു സൂചന.

വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. വാക്സിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വ‍‍‍ൃത്തങ്ങൾ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ ഉൾപ്പെടെയുള്ള കമ്പനികളെ വാക്സീൻ ഇന്ത്യയിൽ വിറ്റഴിക്കാൻ ഏപ്രിലിൽ സർക്കാർ ക്ഷണിച്ചിരുന്നു