ബിഗ്ബോസില്‍നിന്നും മജ്സിയ ബാനു പുറത്തായത് വോട്ടിംഗ് കുറഞ്ഞതുകൊണ്ടില്ല; ശരിക്കും പുറത്താകേണ്ടിയിരുന്നത് അനൂപ്

Entertainment News

കൊച്ചി: ബിഗ്ബോസ് സീസണ്‍ 3ലെ വിന്നറിനെ കുറിച്ചാണിപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ബഗ്ബോസ് മൂന്നിലെ മത്സരാര്‍ഥികളുമായും, പ്രോഗ്രാമുമായും ബന്ധപ്പെട്ടു ഇതുവരെ പുറത്തുവരാത്ത പല ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ആദ്യം പുറത്തു വന്ന വാര്‍ത്ത മജ്സിയ ബാനുവിന്റെ പുറത്താകലിനെ കുറിച്ചാണ്. അഞ്ചാമതായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ മജ്സിയബാനു വോട്ടിംഗ് കുറഞ്ഞതുകൊണ്ടല്ല പുറത്തായതെന്ന വിവരമാണ് പുറത്തുവരുന്നത്.

ബിഗ് ബോസ് അന്‍പതാം ദിവസത്തിലേക്കു കടക്കുന്ന സമയത്താണ് മജ്സിയ പുറത്താകുന്നത്. എന്നാല്‍ ആരും അറിയാത്ത ചില കാര്യങ്ങളാണ് ഇതിന് പിന്നില്‍ നടന്നതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. മജ്സിയയെ പുറത്താക്കണമെന്നു ഇവരുടെ സ്വന്തം മാതാവും, പിതാവും ഏഷ്യാനെറ്റിനെയും ബിഗ്ബോസ് ഭാരവാഹികളേയും പലതവണ ഫോണില്‍വിളിച്ചു നേരിട്ടും അറിയിച്ചതു പ്രകാരമാണു അവസാന നിമിഷം എലിമിനേഷനില്‍ ഉണ്ടായിരുന്ന മജ്സിയയെ ബിഗ് പുറത്താക്കിയതെന്നാണു വിവരം. ഈ സമയത്തു യഥാര്‍ത്ഥത്തില്‍ പുറത്തു പോകേണ്ടിയിരുന്നത് അനൂപായിരുന്നുവെന്നും മജ്സിയക്കു അനൂപിനേക്കാള്‍ കൂടുതല്‍ വോട്ടുണ്ടായിരുന്നുവെന്നുമാണു ബിഗ്ബോസ് കേന്ദ്രങ്ങളില്‍നിന്നും രഹസ്യമായി ലഭിച്ച വിവരം. മജ്സിയെ പുറത്താക്കാന്‍ വ്യക്തമാകാരണമുള്ളതുകൊണ്ടുകൂടിയാണു ഇത്തരത്തില്‍ പരിഗണിച്ചത്.

ബി.ഡി.എസ് ഫൈനല്‍ ഫൈനല്‍ വിദ്യാര്‍ഥിയായിരുന്ന മജ്സിയയുടെ എക്സാം തിയ്യതി പ്രഖ്യാപിച്ചിരുന്നത് ഏപ്രില്‍ 21മുതല്‍ മേയ് ഏഴൂവരെയുള്ള ദിവസങ്ങളിലായിരുന്നു. ഇക്കാര്യം ബിഗ്ബോസിലുള്ള മജ്സിയക്കും അറിയില്ലായിരുന്നു. വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ലാത്ത കുടുംബത്തിന്റെ ഏക പ്രതീക്ഷകൂടിയായ മജ്സിയയുടെ സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു ഫൈനല്‍ ഇയര്‍ എക്സാം. ഇതിനാല്‍ മകളെ ബിഗ്ബോസില്‍നിന്നും പുറത്താക്കി എക്സാം എഴുതാന്‍ അനുവദിക്കണമെന്നാണ് രക്ഷിതാക്കള്‍ ബിഗ്ബോസിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം ആദ്യം ബിഗ്ബോസ് അധികൃതര്‍ ഗൗനിച്ചില്ല. കൃത്യമായ നിര്‍ദ്ദേശങ്ങളും, കരാറും ഉറപ്പിച്ച ശേഷമാണ് ഷോയിലേക്ക് മജ്സിയെ ഷോയുടെ ഭാഗമാക്കിയതെന്നും ഇതിനാല്‍ ഇനി മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയുമാണ് ആദ്യം വീട്ടുകാര്‍ക്കു ലഭിച്ചതെന്നാണ് വിവരം. പിന്നീട് വീട്ടുകാര്‍ ഏഷ്യാനെറ്റിലെ മറ്റു ചില ഉന്നതരുമായും ബന്ധപ്പെടുകയും ഇവരുടെകൂടി ഇടപെടലുണ്ടാവുകുയും നോമിനേഷനില്‍ അവസാനഘട്ടംവരെ ഉണ്ടാവുകയും ചെയ്തതോടെ അനൂപിന് പകരം മജ്സിയയെ തന്നെ പുറത്താക്കാന്‍ ബിഗ്ബോസ് തീരുമാനിച്ചതെന്നാണു വിവരം. ഷോ കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ബിഗ്ബോസും മജ്സിയയുടെ എക്സാമിന് എല്ലാവിധ ആശംസകളും അറിയിച്ചുവെന്നും അപ്പോള്‍ മാത്രമാണ് എക്സാം പ്രഖ്യാപിച്ച വിവരംപോലും മജ്സിയയും അറിയുന്നതെന്നുമാണു ബിഗ്ബോസ് കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.

ബിഗ്ബോസ് നാലാമത്തെ എലിമിനേഷനില്‍ പുറത്തായത് നടി രമ്യ പണിക്കര്‍ ആയിരുന്നു. ഇവര്‍ വീണ്ടും തിരിച്ചെത്തി. അന്നും എലിമിനേഷനില്‍ അവസാന റൗണ്ടില്‍ എത്തിയത് മജ്‌സിയയും ആയിരുന്നു.

ഇത്രയും ദിവസം ഞാന്‍ ഞാനായിട്ടാണ് നിന്നത്. ഒരുപച്ചയായ മനുഷ്യനായി നിന്നു എന്നാണ് വിശ്വാസം, ഒരുപാട് സന്തോഷമുണ്ട്. ദൈവത്തിന്റെ കൃപകൊണ്ടാണ്’, ഇത് വരെ നിന്നതെന്നുമായിരുന്നു പുറത്തുവന്ന മജ്‌സിയ മോഹന്‍ലാലിനോട് പറഞ്ഞത്.