‘വിദ്യാര്‍ത്ഥികളുടെ ജീവന് ഒരു ഷീറ്റ് പേപ്പറിനേക്കാള്‍ വിലയുണ്ട്’: വിജേന്ദര്‍ സിങ്

Education India News

രാജ്യത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ 12ാം തരം ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്‌സര്‍ വിജേന്ദര്‍ സിങ്. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്ന വേളയില്‍ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകര്‍തൃ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ലിലൂടെയായിരുന്നു വിജേന്ദറിന്റെ പ്രതികരണം.

’12ാം തരം ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കണം. ‘ഒരു ഷീറ്റ് പേപ്പറിനേക്കാള്‍ വിലയുണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന്’- വിജേന്ദര്‍ സിങ് ട്വീറ്റ് ചെയ്തത് ഇങ്ങനെ. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ 2021ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വര്‍ഷത്തേതുപോലെ ജൂലൈയില്‍ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അതേമയം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ മേയ് 31ന് വീണ്ടും വാദം കേള്‍ക്കും. മഹാമാരിക്കാലത്തെ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത് അഭിഭാഷക മമത ശര്‍മയാണ്.

Leave a Reply

Your email address will not be published.