പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി

Education News

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി. സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രിംകോടതി.

ഹർജിയുടെ പകർപ്പ് സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും അഭിഭാഷകർക്ക് കൈമാറാൻ ഹർജിക്കാരിക്ക് നിർദേശം കൊടുത്തു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയ്ക്കകം തീരുമാനം വരുമോയെന്ന് നോക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അഭിഭാഷക മമത ശർമയാണ് സുപ്രിംകോടതിയിൽ പൊതുതാൽപര്യഹർജി സമർപ്പിച്ചത്. പരീക്ഷാഫലം നിർണയിക്കുന്നതിൽ പദ്ധതി തയാറാക്കണമെന്നും, സമയബന്ധിതായി ഫലപ്രഖ്യാപനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.