സംസ്ഥാനത്ത് രണ്ട് തലത്തില്‍ വെര്‍ച്വല്‍ പ്രവേശനോത്സവം; വിദ്യാഭ്യാസ മന്ത്രി

Education Keralam News

സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് വെര്‍ച്വലായി നടത്താനാണ് തീരുമാനം. രാവിലെ ഒന്‍പതിന് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്നേ ദിവസം 11 മണിക്ക് സംസ്ഥാനത്തെ സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടക്കും.

തുടക്കത്തില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ മാത്രമാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്ലാസ്സുകളും റിവിഷനുമുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്ലാസുകള്‍ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published.