പുത്തൂര്‍ കോവിഡ് മുക്തിയിലേക്ക്; മാതൃകയായി യുവാക്കളുടെ പ്രവര്‍ത്തനം

മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോവിഡ് മുക്തിയിലേക്ക്. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് വാര്‍ഡുണ്ടായിരുന്നത്. ദിവസവും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡിനെ തിരിച്ചു പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് ഒരു കൂട്ടം യുവാക്കളാണ്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വാര്‍ഡ് മെമ്പര്‍ കങ്കാളത്ത് ഫൈസലും കൂടെയുണ്ട്. സേവന മനോഭാവം മാത്രം കൈമുതലാക്കി അക്ഷീണരായി പ്രവര്‍ത്തിച്ച ഒരു വിഭാഗമാണ് ആര്‍ ആര്‍ ടി. തങ്ങള്‍ ചെയ്യുന്ന സേവനത്തിനു അവര്‍ പ്രതീക്ഷിക്കുന്നത് നാടിന്റെ നന്മ മാത്രം. ലോക്ക്ഡൗണായതു കൊണ്ടു […]

Continue Reading

മാധ്യമങ്ങള്‍ക്ക് പുതുവഴി തുറക്കുമോ ക്ലബ്ബ് ഹൗസ്?

ഷംന വടക്കേതില്‍ ക്ലബ്ബ് ഹൗസിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതുയുഗം കടന്നു വരുകയാണ്. ഇന്നത്തെ കാലത്ത് ക്ലബ്ബ് ഹൗസ് പോലെയൊരു പ്ലാറ്റ്‌ഫോമിനു എത്രത്തോളം സാധ്യതയുണ്ട്? സമകാലീന സാമൂഹ്യ സാഹചര്യം പരിശോധിക്കുമ്പോള്‍ വിവേക പൂര്‍വ്വം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വളരെ വലിയ മാറ്റം ചര്‍ച്ചകളിലും സംവാദത്തിലും കൊണ്ടു വരാന്‍ സാധിക്കുമെന്ന് നിസ്സംശയം പറയാം. 2020 മാര്‍ച്ചിലാണ് ക്ലബ്ബ് ഹൗസ് പുറത്തിറങ്ങിയത്. പക്ഷേ കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രചാരം നേടിയിട്ട് ദിവസങ്ങളാവുന്നേയുള്ളൂ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയകളുടെ ട്രാഫിക് കുറക്കാനും […]

Continue Reading

മലയാള മനോരമ പത്രവും ചാനലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: മലയാള മനോരമ പത്രവും ചാനലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് കേരളത്തിലെ സ്വകാര്യ ബസുടമകള്‍. കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനോട് സംസാരിക്കാനായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ ബസ് ഉടമകള്‍ അയച്ച ചോദ്യങ്ങളൊന്നും ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്. തുടര്‍ന്ന് ബസ് ഉടമകള്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ കുറിച്ച് മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ബസുടമകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി […]

Continue Reading

ലക്ഷദ്വീപ് – ചരിത്രവും വര്‍ത്തമാനവും

. അഡ്വ. കെ.കെ സമദ്,സംസ്ഥാന എക്‌സിക്കൂട്ടീവ് കമ്മറ്റി അംഗം, എ.ഐ.വൈ.എഫ് സംസ്കാരം കൊണ്ടും ജീവിതം കൊണ്ടും സാമീപ്യം കൊണ്ടും കേരളത്തിന്റെ സ്വന്തമെന്ന് കരുതാവുന്ന ലക്ഷദ്വീപിലും സംഘപരിവാരം അസ്വസ്ഥതയുടെ മഴു എറിഞ്ഞിരിക്കുകയാണ്. മൂലധന ഫാസിസ്റ്റ് താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്നായി ഭരണകൂടം ഒരുങ്ങി നിൽക്കുമ്പോൾ സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ആ മനോഹര ദേശത്തിന്റെ വർത്തമാനങ്ങൾ നാം ഏറെ ഉറക്കെ പറയേണ്ടതുണ്ട്. ഇന്ത്യൻ കരയിൽ നിന്നും കിഴക്ക് പടിഞ്ഞാറായി 280 മുതൽ 450 കി.മി വരെ ദൂരത്തായി 32 കൊച്ചു ദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ് […]

Continue Reading