ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാതൈ സ്വകാര്യ ലാബുകള്‍

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാതൈ സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള്‍ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 […]

Continue Reading

ഉത്തര്‍പ്രദേശില്‍ ഓക്സിന്‍ കിട്ടാതെ വലഞ്ഞ് രോഗികള്‍; ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിന്‍ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം തുടരവേയാണ് യു.പി പൊലീസിന്റെ വിചിത്ര ഉപദേശം. ഓക്സജിന്‍ ലഭ്യതക്കുറവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ യു.പിയില്‍ മരിച്ചത്. ഇതിന് പിന്നാലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് […]

Continue Reading

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാള്‍ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നത് അലട്ടുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു. കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് […]

Continue Reading

വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം; ഞെട്ടല്‍ മാറാതെ പ്രവര്‍ത്തകരും നേതൃത്വവും

വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുഖ്യപങ്ക് വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. മലപ്പുറം ഡി.സി.സി പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഫലപ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം. കോണ്‍ഗ്രസുകാരിലെ മുസ്ലിംലീഗുകാരന്‍ എന്ന വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വി വി പ്രകാശ്. എല്ലാ മുന്നണികളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പല തവണ സീറ്റ് നല്‍കാന്‍ ചര്‍ച്ചകള്‍ […]

Continue Reading

പ്രതിദിനം 35000 പിന്നിട്ട് കോവിഡ് കേസുകള്‍; ശക്തമായ നടപടികളുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്നു. പ്രതിദിന രോഗികളുടെ എണ്ണം 35000 പിന്നിട്ടു. ഇന്ന് 35,013 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതേ സമയം ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിതീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ മടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്‌സിജന്‍ പ്ലാന്റ് 50 സെന്റ് ഭൂമി അനുവദിക്കും. കോഴിക്കോട് പട്ടിക വര്‍ഗ കോളനികളില്‍ ടെസ്റ്റ്, വാക്‌സിനേഷന്‍ എന്നിവക്ക് പ്രത്യക സൗകര്യം ഒരുക്കും. […]

Continue Reading

പണത്തിന്റെ കണക്കും രസീതിയും ഹാജരാക്കിയ കെ.എം ഷാജിക്ക് അവിശ്വസനീയ വളര്‍ച്ചയെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Continue Reading

ഇന്ത്യക്ക് പട്ടിണി രാജ്യങ്ങളില്‍ നിന്നു പോലും കേള്‍ക്കാത്ത വിധത്തിലുള്ള ദൈന്യത സമ്മാനിച്ചത് മോഡി സര്‍ക്കാര്‍

Continue Reading

ഗോവയില്‍ സ്ഥിതി അതി രൂക്ഷം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ഗോവയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു.ആവശ്യ സേവനങ്ങള്‍ അനുവദിക്കും. അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗതത്തിനും വിലക്കുണ്ട്. അതിര്‍ത്തികളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും.രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.6 ലക്ഷം പുതിയ കേസുകളാണ് […]

Continue Reading

കാമ്പസ് ഫ്രണ്ട് നേതാവ് റൌഫ് ശരീഫിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ഭാര്യ ഫാത്തിമ ബത്തൂല്‍

ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ തടവില്‍ കഴിയുന്ന കാമ്പസ് ഫ്രണ്ട് നേതാവ് റൌഫ് ശരീഫിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ഭാര്യ ഫാത്തിമ ബത്തൂല്‍. കോവിഡ് ബാധിതനായി ജയിലില്‍ കഴിയുന്ന റൌഫിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മഥുര ജയിലില്‍ കഴിയുന്ന റൌഫ് ശരീഫ് കോവിഡ് ബാധിച്ച് അവശ നിലയിലായ വിവരം അഭിഭാഷകന്‍ മുഖേനെയാണ് കുടുംബം അറിയുന്നത്. എന്നാല്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും ജയിലധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റൌഫിന്റെ ജീവന്‍ […]

Continue Reading

വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം. മെയ് രണ്ടിന് ഒരു വിധത്തിത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കും. രാജ്യത്ത് കൊവിഡ് നിരക്ക് വന്‍ തോതില്‍ ഉയരാന്‍ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയാണെന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം. കൊവിഡ് വ്യാപന […]

Continue Reading