ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യപ്രതിപക്ഷ നേതാക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യപ്രതിപക്ഷ നേതാക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്. സോണിയ ഗാന്ധി അടക്കമുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചിരിക്കുന്നത്. ജനാധിപത്യത്തിന്? നേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ഒരുമിച്ച് നേരിടാനും സമരമുഖത്തിറങ്ങാന്‍ സമയമായെന്നും? ചൂണ്ടിക്കാട്ടിയാണ് മമതയുടെ കത്ത്. സോണിയ ഗാന്ധിക്ക് പുറമെ ശരദ് പവാര്‍, എം.കെ. സ്റ്റാലിന്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാള്‍, നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ക്കാണ്? മമത കത്തയച്ചിരിക്കുന്നത്?. ബി.ജെ.പി നടത്തുന്ന അക്രമണങ്ങള്‍ […]

Continue Reading

കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടുമെന്ന് കെ. സുരേന്ദ്രന്‍

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ബംഗാള്‍, ത്രിപുര അക്കൗണ്ടുകള്‍ ബിജെപി പൂട്ടിച്ചിട്ടുണ്ട്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ത്രിപുരയും ബംഗാളും അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തന്നെയാണ് ബിജെപി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയുടെ കാലത്ത് […]

Continue Reading

വാര്‍ത്തകളില്‍ നിറഞ്ഞ് ഹരി നാടാര്‍; വൈറലായി തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍

തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹരിയുടെ പ്രചരണമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. ഇരുകൈകളിലും വലിയ ബ്രേസ്‌ലെറ്റുകള്‍, എല്ലാ വിരലുകളിലും മോതിരം, കഴുത്തില്‍ […]

Continue Reading

പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു . വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷെഫ്‌റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചാണ് ഗോമതി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്കാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊമ്പിളൈ ഒരുമയുടെ […]

Continue Reading

തെരഞ്ഞെടുപ്പിനു സര്‍ക്കാര്‍ നിശ്ചയിച്ച ഡ്യൂട്ടി കഴിഞ്ഞാലും ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചു വെക്കുന്നു; ബസ് ജീവനക്കാര്‍ക്കും മാന്യമായാ പരിഗണന വേണമെന്ന് ബസ് ഉടമകള്‍

മലപ്പുറം: ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോവുന്ന ബസിലെ ജീവനക്കാര്‍ക്കും മാന്യമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. വോട്ടിങ് അവസാനിപ്പിച്ചു പെട്ടി എണ്ണല്‍ കേന്ദ്രത്തില്‍ എത്തുന്ന മുറക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് വേണ്ടി സര്‍ക്കാര്‍ വാടകക്ക് എടുത്ത ബസിന്റെയും ജീവനക്കാരുടെയും ഡ്യൂട്ടി അവസാനിക്കുന്നത്. എന്നാല്‍ പല ബസുകളും എണ്ണല്‍ കേന്ദ്രത്തില്‍ എത്തിയാലും വീണ്ടും പല സ്ഥലങ്ങളിലേക്കും ബസ് റിലീസ് ഓര്‍ഡര്‍ നല്‍കാതെ ഓടിക്കുക ആണ് ചോദ്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് റിലീസ് ഓര്‍ഡര്‍ ഒപ്പ് വെച്ചു നല്‍കാതെ പീഡിപ്പിക്കുന്നു സമീപനം ആണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു […]

Continue Reading

ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല; ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്ന് കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. ”ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്” എന്ന് ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മ്മജന്‍, മുകേഷ്,കൃഷ്ണകുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങളാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി രമേശ് പിഷാരടി പ്രചരണത്തിനിറങ്ങിയിരുന്നു. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.

Continue Reading

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ല: ഇ.പി ജയരാജന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും പിണറായി മന്ത്രി സഭയിലെ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍ തന്റെ അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ‘മൂന്നു തവണ എം.എല്‍.എയായ വ്യക്തിയാണ് താന്‍. ഇത്തവണ മന്ത്രിയാകാനും കഴിഞ്ഞു. പ്രായമായി വരികയാണ്, ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുമുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്’. ജയരാജന്‍ വ്യക്തമാക്കി. എസ്.എഫ്.ഐയിലൂടെ പൊതു രാഷ്ട്രീയരംഗത്ത് എത്തിയ ഇ.പി ജയരാജന്‍ ഡി.വൈ.എഫ്.ഐയുടെ ആദ്യ […]

Continue Reading

തന്റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി; പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടു: ഇ ശ്രീധരന്‍

സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇ ശ്രീധരന്‍ ന്യൂസബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുക്കുന്നത്. പിന്നാലെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘തന്റെ വരവോടെ സംസ്ഥാനത്ത് […]

Continue Reading

രാജ്യത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില

രാജ്യത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ആദ്യ വിലവിവരങ്ങള്‍ അനുസരിച്ച് 22 കാരറ്റ് സ്വര്‍ണ്ണം പവന് 34,392 രൂപയാണ് വില. ഗ്രാമിന് 4,299 രൂപയും. 24കാരറ്റ് സ്വര്‍ണ്ണം പവന് 35,192 രൂപയാണ് വില. ഗ്രാമിന് 4,399 രൂപയും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് തലത്തില്‍ സ്വര്‍ണ്ണവിലയില്‍ ദിവസങ്ങളായി ഇടിവ് തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് വിലയില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും വീണ്ടും കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. ദേശീയ തലത്തില്‍ വില കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ […]

Continue Reading

തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണം: സുരേഷ് ഗോപി

തൃശൂര്‍: തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ‘നോട്ട’യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നല്‍കേണ്ടതെന്നും അതൊരു […]

Continue Reading