രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ലക്ഷദ്വീപ്

ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണത്തിനു മേലും സഹകരണ സംഘങ്ങളുടെ മേലും ,ദ്വീപ് ഭരണകൂടം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. 1997 ലാണ് ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വന്നത്. നിയമം പരിഷ്‌കരിക്കാനെന്ന പേരില്‍ കൊണ്ടുവന്ന കരട് പക്ഷെ ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും വെട്ടിച്ചുരുക്കുന്നതാണ്. കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ഡ്യൂവി ലെ പഞ്ചായത്ത് റെഗുലേഷന്‍ നിയമം അപ്പടി ദ്വീപില്‍ നടപ്പിലാക്കാനാണ് പുതുതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്നും , […]

Continue Reading

നിരാഹാര സമരം അവസാനിപ്പിച്ചതായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാരിന് നേരത്തെ ചര്‍ച്ച നടത്താമായിരുന്നു. സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തില്‍നിന്നും പിന്മാറുന്നത്. മന്ത്രി എകെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ സമരം തിങ്കളാഴ്ച അവസാനിപ്പിക്കുകയാണ്. ബാക്കിയുള്ള റാങ്ക് ഹോള്‍ഡേഴ്സില്‍ യുഡിഎഫുമായി […]

Continue Reading

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലെത്താതെ പി.വി അന്‍വര്‍; പ്രചരണ ആയുധമാക്കാനൊരുങ്ങി യുഡിഎഫ്

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങി യുഡിഎഫ്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യുഡിഎഫിന്റെ പ്രചാരണം. ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോയ പി.വി. അന്‍വര്‍ ഉടന്‍ മടങ്ങി വരുമെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. രണ്ടു മാസത്തിലധികമായി പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം ചര്‍ച്ചയാണ്. എംഎല്‍എക്കെതിരെ ഇതിനിടെ നിരവധി ആരോപണങ്ങളുമുയര്‍ന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി.വി. അന്‍വര്‍ […]

Continue Reading

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍; പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് […]

Continue Reading

കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീംലീഗ്: വി. മുരളീധരന്‍

മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും തുറന്നടിച്ചു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീംലീഗിന് വര്‍ഗീയത മാറ്റിവച്ച് വരാന്‍ ആകില്ലെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുസ്ലീംലീഗിനെ കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ […]

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പ്: അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം

അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാല്, അഞ്ച് തിയതികളില്‍ സംസ്ഥാനസമിതി യോഗം ചേരും. രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ അടുത്തദിവസങ്ങളില്‍ നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പുതിയ ഘടക കക്ഷികള്‍ക്കായി സ്വന്തം അക്കൗണ്ടില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാനും ധാരണയായി. എട്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 92 സീറ്റുകളായിരുന്നു 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്. പുതിയ ഘടക കക്ഷികള്‍ക്കായി ഇക്കുറി കുറഞ്ഞത് എട്ടുസീറ്റുകളെങ്കിലും പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തേണ്ടി വരും. സിപിഐ ഉള്‍പ്പെടെയുള്ള […]

Continue Reading

മന്നത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാരിന് ഇരട്ടത്താപ്പ്, ആവശ്യമുള്ളപ്പോള്‍ മാത്രം നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുന്നു: ജി. സുകുമാരന്‍ നായര്‍

നായര്‍ സമുദായവുമായി യോജിപ്പിലെത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളെ വീണ്ടും തള്ളി എന്‍എസ്എസ്. മന്നത്തു പത്മനാഭനെ പുകഴ്ത്തുന്ന ദേശാഭിമാനി ലേഖനം ആരാധകരെ കൈയിലെടുക്കാനെന്ന് വിമര്‍ശനം. മന്നത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാരിന് ഇരട്ടത്താപ്പെന്നും, ആവശ്യമുള്ളപ്പോള്‍ മാത്രം നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുകയാണെന്നും ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. ശബരിമല യുവതി പ്രവേശനത്തില്‍ ഉള്‍പ്പെടെ ഇടഞ്ഞ് നിന്നിരുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് നാമജപ ഘോഷയാത്രയില്‍ വിശ്വസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയത്. […]

Continue Reading

ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആര്‍എസ്എസ് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആണ് ജനാധിപത്യത്തെ ആര്‍എസ്എസ് അട്ടിമറിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയും മാധ്യമ സ്ഥാപനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍എസ്എസും സംഘവുമെന്നും രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയിലെ വിഒസി കോളജില്‍ രൂക്ഷവിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ ഉന്നയിച്ചത്. ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അത് ഇന്ത്യയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. സന്തുലിതാവസ്ഥ നഷ്ടമായതിനാല്‍ രാഷ്ട്രം അസ്വസ്ഥമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ […]

Continue Reading

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ, നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്സല്‍ ബാധിത ബൂത്തുകളുള്ളത്. നക്സല്‍ ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിംഗ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം […]

Continue Reading

കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായക ശക്തിയാവുകയാണ് ലക്ഷ്യം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായക ശക്തിയാവുകയാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. ഏപ്രില്‍ ആറിനാണ് കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 2ന്. പത്രികാ സമര്‍പ്പണം മാര്‍ച്ച് 19ന്. മാര്‍ച്ച് 20നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.

Continue Reading