കേരള രാഷ്ട്രീയത്തിനു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി ആര്യയുടെ മേയര്‍ സ്ഥാനം

അരുണ്‍ എന്‍.ആര്‍ ലോകത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേക്കാണ്തിരുവനന്തപുരം നഗരത്തിന്റെ മേയറാകുന്ന ആര്യ രാജേന്ദ്രന്‍ നിയുക്തയാവുന്നത്.ഇരുപത്തൊന്നുകാരിയായ ആര്യ കേരള രാഷ്ട്രീയത്തിനു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ രീതികളില്‍ നിന്നും മാറി എല്‍.ഡി.എഫ് യുവത്വത്തില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍, ഊര്‍ജ്ജ്വസ്വലരായ യുവതലമുറ അധികാര സ്ഥാനങ്ങളിലെത്തുമ്പോള്‍ അത് നമ്മുടെ നാടിനു പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതല്ല. മുടവന്‍മുകള്‍ കൗണ്‍സിലറായ ആര്യ തുമ്പ സെന്റ് സേവിഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനി കൂടിയാണ്. […]

Continue Reading

ഗിഫ്റ്റ് ഫോര്‍ ലൈഫ് ടൈം; ക്രിസ്തുമസിനു വര്‍ണക്കാഴ്ചയുമായി ശ്രുതിയും മകളും

കൊച്ചി: ക്രിസ്തുമസിനു വ്യത്യസ്ത ഫോട്ടോഷൂട്ടൂമായി മോഡലും അഭിനേത്രിയുമായ ശ്രുതി വിപിന്‍. തന്റെ മൂന്നര വയസ്സുള്ള മകള്‍ ശ്രിയയുടെ കൂടെയുള്ള ക്രിസ്തുമസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയില്‍ ‘ദി ആത്മെയ ബൊട്ടീക്ക്’ നടത്തുന്ന സുഹൃത്ത് മജിഷയ സമ്മാനമായി നല്‍കിയ വസ്ത്രങ്ങളാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്. ഫോട്ടോഗ്രാഫര്‍ ദിയ ജോണാണ് വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള കുട്ടിയാണ് ശ്രിയ. എന്നാല്‍ മറ്റുരക്ഷിതാക്കള്‍ ഇത്തരം കുട്ടികളെ വീടിനുള്ളില്‍തന്നെ അടച്ചിടുമ്പോള്‍ മകളെ കൂടുതല്‍ സ്വാതന്ത്ര്യയാക്കിയും പ്രോത്സാഹനം നല്‍കിയുമാണ് ശ്രുതി വേറിട്ടുനില്‍ക്കുന്നത്. മകളെ കുറിച്ച് […]

Continue Reading

ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം

ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം. മറ്റു ജോലികള്‍ചെയ്യാന്‍ കഴിയുന്നവര്‍ക്കൊന്നും തന്റെ പക്കല്‍ ജോലി നല്‍കാനില്ലെന്നും എറണാകുളം കൂത്താട്ടുകുളം സ്വദേശി ബിഗില്‍ കെ. ബിനോയി പറയുന്നു. സെലിബ്രറ്റി ഓണ്‍ലൈന്‍ പ്രമോട്ടറും, സെലിബ്രറ്റി ഫോട്ടോഗ്രാഫറുമായ ബിഗില്‍ ‘യൂവി ഫിലിംസ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനം നടത്തിവരികയാണ്. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലിക്കുവേണ്ടിയായാണ് ശാരീരിക വിഷമതകളുള്ളവരെമാത്രം നിയമിക്കുന്നത്. മറ്റുജോലികളൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് യൂവി ഫിലിംസ് ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനത്തില്‍ ജോലിനല്‍കുന്നത്. ഇവര്‍പുറത്തുവന്നു […]

Continue Reading

കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ

മലപ്പുറം: കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ അങ്ങാടിപ്പുറം. രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഈ യുവതി കേരളാ മ്യൂറല്‍ പെയ്ന്റിംഗ് ഉള്‍പ്പെടെയുളളവയാണ് വസ്ത്രങ്ങളില്‍ തീര്‍ക്കുന്നത്. രേഷ്മയുടെ ഈ കരവിരുത് കണ്ട് അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും ഉള്‍പ്പെടെ ആവശ്യക്കാരെത്തുന്നുണ്ട്. ആദ്യം സ്വന്തംസാരിയില്‍ വരച്ച ചിത്രംകണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമല്ലൊം പ്രോത്സാഹനം നല്‍കിയതോടെ തനിക്കും ആത്മവിശ്വാസമുണ്ടായതായി രേഷ്മ പറഞ്ഞു. എന്നാല്‍ ഇതൊരു ബിസിനസ്സായി കാണാനൊന്നും ആഗ്രഹിച്ചിരുന്നില്ല. ചില ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ വസ്ത്രങ്ങള്‍കൂടി മ്യൂറല്‍ പെയ്ന്റിംഗ് ചെയ്തതോടെ ആവശ്യക്കാര്‍കൂടുതലായി വന്നു. […]

Continue Reading

മറ

കഥ- വി.കെ.മുസ്തഫ ഉപ്പ മരിച്ചിട്ട് അധിക ദിവസമായില്ല. അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കള്‍ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും. അതിനിടയില്‍ ബാപ്പയുടെ മണമുള്ള തറവാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോന്‍ പ്രകടിപ്പിച്ചു. ഒപ്പം ഒറ്റ മോളായ നിന്റെ ഭാര്യയ്ക്ക് മാത്രമായി ഒരൂ ബംഗ്ലാവ് തന്നെയുള്ളപ്പോള്‍ നിനക്കെന്തിനാണ് ഈ പഴഞ്ചന്‍ വീട് എന്ന പരിഹാസവും. അത് അനിയന് പിടിച്ചില്ല.റോഡിനടുത്തുള്ള കണ്ണായ സ്ഥലം തനിക്ക് വേണമെന്നായി അവന്‍. -അതൊരു വലിയ വാക്ക് തര്‍ക്കമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. അതിനിടയില്‍ […]

Continue Reading