ഫോട്ടോഗ്രാഫര്‍ യാമിക്ക്
സംഘപരിവാറിന്റെ വധഭീഷണി.
ചിത്രങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍
കൊല്ലുമെന്നും ആസിഡ് അറ്റാക്ക്
നടത്തുമെന്നും ഭീഷണി

കൊച്ചി: വ്യത്യസ്ത ചിത്രങ്ങളാല്‍ ശ്രദ്ധേയയായ ഫോട്ടോഗ്രാഫര്‍ യാമിക്കെതിരെ സംഘപരിവാറിന്റെവധഭീഷണി. കഴിഞ്ഞ മാര്‍ച്ച് മാസം യാമി നടത്തിയ ഫോട്ടോഷൂട്ടാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയ വ്യക്തിയാണ് യാമി. പവിത്ര ലക്ഷ്മിയെ മോഡലായി ചിത്രീകരിച്ച ഫോട്ടോഷൂട്ടാണിപ്പോള്‍ വിവാദായിരിക്കുന്നത്. ഈചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നും ആസിഡ് അറ്റാക്ക് നടത്തുമെന്നുമാണ് യാമിക്കെതിരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഹിജാബ് മുറിച്ച് കൊണ്ടുള്ള മുസ്ലിം സ്ത്രീയുടെ ഫോട്ടോഷൂട് ചെയ്യുന്നതിന് ഇവര്‍ […]

Continue Reading

ചിലര്‍ മരിക്കുന്നത് ജീവിക്കാനാണ്!! നീയാത്മഹത്യ ചെയ്‌തെന്ന് കേട്ടപ്പോള്‍സത്യമായും ഞാന്‍ ഞെട്ടിയില്ല.ഞാനോര്‍ത്തത്,അവസാന വരിയുടെ മൂന്നു കുത്തിനപ്പുറംഒരു കറുത്തഹൃദയം പച്ചകുത്തിഎന്റെ ചാറ്റ് ബോക്‌സിലേക്കയക്കാന്‍നീയിനിയും എന്തൊക്കെബാക്കി വെച്ചിട്ടുണ്ടാകുമെന്നാണ്. അരി വെന്തൂറ്റിയുംപുളി കൂടിയോ എന്ന് സംശയം മാറാത്തകറി തിളച്ച് വാങ്ങിവച്ചുംഒരു നുള്ള് പൊടിപോലുമില്ലെന്ന്രണ്ട് തവണ തുടച്ചുറപ്പാക്കിയവെറും നിലത്ത് കമഴ്ന്നു കിടന്ന്‘ഒന്നും ശരിയാകുന്നില്ലല്ലോടിയെ’എന്ന് നീ എപ്പോഴത്തെയും പോലെആവര്‍ത്തിക്കുമായിരിക്കും. ‘നമ്മളെന്നാണിനി കാണുകയെന്ന്,സകലതും മറന്നു നിന്റെ കിടക്കയില്‍നിന്റെ വയറിലേക്ക് കാല്‍കയറ്റി വെച്ച്,‘മാറ്റെടി പുല്ലേ കോപ്പിലെ കാലെന്ന്’നീ പറയും വരെയിരുന്ന് വര്‍ത്താനം പറയണമെന്ന്’ഞാന്‍ സംസാരം നിര്‍ത്തി പോയതിന് ശേഷംപറയുകയും […]

Continue Reading

നീ പോകയാണല്ലേ..

ഓണമേ, നീ വീണ്ടുംപോകയാണല്ലേ?ഈപടിവാതില്‍ക്കടന്ന് തിരിഞ്ഞൊന്ന് നോക്കീടാതെ. ജന്മാന്തരങ്ങള്‍തന്‍മധുരമെന്‍ നാവിലേക്കിറ്റിച്ച് പാതിയിലേറെയടഞ്ഞ മിഴികളില്‍ കുഞ്ഞുമ്മവച്ചുവച്ച്ക്ഷണനേരം കൊണ്ടു നീ യാത്രയാവുന്നോ? മുറ്റത്തിറുത്തിട്ട പൂക്കളിന്‍ മിഴികളിലാളിയ ശോകക്കടലു നീ കണ്ടില്ലേ? കാത്തിരിപ്പിന്റെ പെരുംകടല്‍താണ്ടി ഇക്കൊടും വറുതിയില്‍പ്പോലും നിനക്കായി ഞങ്ങളിന്നെത്രസ്വപ്നക്കസവുകള്‍ തുന്നിയിട്ടെന്നോ? പേമാരിയിവിടെ കനല്‍ പെയ്ത്തു പെയ്തിട്ടും,മഹാമാരിയിന്നെന്റെ ചിറകൊടിച്ചിട്ടിട്ടും,ചിത്തഭ്രമത്തിന്റെ പൊള്ളുന്ന കനലെന്റെ ചിത്തത്തിനുള്ളില്‍ ആളിപടര്‍ന്നിട്ടും കൊടിയതമസിന്റെയപ്പുറത്തത്ര മേല്‍ശാന്തമായ്നീവന്നണഞ്ഞതായിരുന്നെന്റെയാശ്വാസം. എത്ര ഗ്രാമവസന്തങ്ങള്‍ നിനക്കായൊരുക്കി ?എത്രനറുംപാല്‍ക്കിനാക്കള്‍ ചുരത്തി?എത്രകണ്ണാന്തളിപൂക്കള്‍ മിഴികളില്‍ മയ്യണിഞ്ഞത്രമേല്‍ കാത്തിരുന്നു നിനക്കായി? നീ വരുമ്പോള്‍ മാത്രം തൂകുവാനായെത്ര നിലാവെടുത്തു വച്ചിരുന്നെന്നോ തെളിമാനംനിന്നെയുടുപ്പിക്കുവാന്‍ മാത്രമായത്രമേല്‍ ചന്തത്തില്‍ […]

Continue Reading

ഭ്രാന്തി…

ചുവന്ന ചെമ്പരത്തി നല്കിയതെനിക്ക്ഭ്രാന്തെന്ന് വിളിച്ചു പറയാനായിരുന്നുവോഎങ്കില്‍ നിങ്ങള്‍ക്കു തെറ്റി, എനിക്കേറ്റവും പ്രിയപ്പെട്ട പൂക്കളിലൊരുവളാണ് അവള്‍ ചെമ്പരത്തി!!രക്ത വര്‍ണത്തില്‍ അഞ്ചിതളില്‍ദിവസേന മൃദുവായി പുഞ്ചിരി തൂകിയവള്‍അവളെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു.. ആ ഞാന്‍ നിങ്ങള്‍ തന്ന ചുവന്ന ചെമ്പരത്തിക്കുട്ടിയെനിഷേധിക്കുമെന്ന് തോന്നുന്നുണ്ടോ..ഇതൊരു ഭ്രാന്തിയുടെ ജല്പനങ്ങളായ്തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.. ഇതൊരുവളുടെ ,പൂക്കളെ അമിതമായി-സ്‌നേഹിച്ചിരുന്നവളുടെ വാക്കുകള്‍ മാത്രമാണ്.അഞ്ചിതളില്‍ ഇത്രയും മനോഹാരിയായിട്ടും,ഭ്രാന്തിന്റെ അടയാളമായ് മാറിയഅവളുടെ ആ ചുവന്ന ചെമ്പരത്തി പെണ്ണിന്റെഏറ്റവും പ്രിയപ്പെട്ടൊരാളുടെ വാക്കുകള്‍ നയന രാധാകൃഷ്ണന്‍

Continue Reading