മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി പിതാവ്

ബംഗളൂരു: മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി പിതാവ്. ബംഗളൂരുവിലെ ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ പ്രതി ഒളിവില്‍. ഇയാള്‍ ഒരു കര്‍ഷകത്തൊഴിലാളിയാണ്. പണത്തിനായി കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്കാണ് ഇയാള്‍ വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ വിറ്റുവെന്ന് കണ്ടെത്തിയത്. ദമ്പതിമാരില്‍നിന്ന് കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ […]

Continue Reading

മന്ത്രിക്കും
ഉദ്യോഗസ്ഥര്‍ക്കും
ഓണാശംസ കാര്‍ഡുകള്‍
അയച്ച് കുട്ടികള്‍

മന്ത്രിക്കുംഉദ്യോഗസ്ഥര്‍ക്കുംഓണാശംസ കാര്‍ഡുകള്‍അയച്ച് കുട്ടികള്‍ മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിനിടയിലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയാണ് മലപ്പുറം തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. പുതു പ്രതീക്ഷകള്‍ വരവേല്‍ക്കുന്ന ഓണത്തിന് കുട്ടികള്‍ ആരോഗ്യ- സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓണാശംസ ഗ്രീറ്റിംങ് കാര്‍ഡുകള്‍ അയച്ചു. കുട്ടികള്‍ സ്വന്തമായി നിര്‍മിച്ച കാര്‍ഡുകളാണ് വാട്ട്സ്ആപ്പ് വഴിയും ഓണ്‍ലൈന്‍ വഴിയും അയച്ചുകൊടുത്തത്. കോവിഡിനിടയിലും അത്തം മുതല്‍ വിവിധ ഓണഘോഷ മത്സരങ്ങളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, ഫാന്‍സിഡ്രസ്, […]

Continue Reading

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്നു.. വെഞ്ഞാറന്മൂട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ കോണ്‍ഗ്രസെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: വെഞ്ഞാറന്മൂടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. വെഞ്ഞാറന്മൂട് തോമ്പാമൂട് ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു അക്രമണം. മിദിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹക്ക് മുഹമ്മദ് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിദിലാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷാവസ്ഥ നില […]

Continue Reading

ഖത്തര്‍ ലോകകപ്പ്
കാണികള്‍ക്ക് താമസിക്കാന്‍
കെട്ടിടങ്ങള്‍ സജ്ജമായി

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്.താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കി. […]

Continue Reading

കോവിഡില്‍ സ്തംഭിച്ച് ടൂറിസ്റ്റ് ബസ് വ്യവസായം; മൊറൊട്ടോറിയം നീട്ടണമെന്ന ആവശ്യവുമായി ബസ്സുടമകള്‍ രംഗത്ത്

മൊറൊട്ടോറിയം കാലാവധി ആഗസ്റ്റില്‍ കഴിയുമ്പോള്‍ മൊറൊട്ടോറിയം നീട്ടണമെന്ന ആവിശ്യവുമായി ടൂറിസ്റ്റ് ബസ്സുടമകള്‍ രംഗത്ത്.മാര്‍ച്ച് മുതല്‍ ടൂറിസ്റ്റ് ബസ് വ്യവസായം സ്തംഭിച്ച അവസ്ഥയിലാണെന്നും നിലവിലെ സാഹചര്യത്തില്‍ മൊറൊട്ടോറിയം അവസാനിക്കുകയാണെങ്കില്‍ മാസ തവണ തിരിച്ചടക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നും ബസ്സുടമകള്‍ പറയുന്നു. ഈ ആവശ്യമുന്നയിച്ച് ടൂറിസ്റ്റ് ബസ് സംഘടനയായ സി.സി.ഒ.എ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച സുപ്രീം കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനാണ് വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. 50000 മുതല്‍ ഒരു ലക്ഷം രൂപ […]

Continue Reading

ലക്ഷത്തിലൊരാള്‍ക്ക്
ബാധിക്കുന്ന ഫിസിയോളജിക്
അനീമിയ എന്ന അപൂര്‍വ രോഗം
അഞ്ചുമാസം പ്രായമുള്ളകുഞ്ഞിന്

മലപ്പുറം: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ലക്ഷത്തിലൊരാള്‍ക്ക് ബാധിക്കുന്ന ഫിസിയോളജിക് അനീമിയ എന്ന അപൂര്‍വ രോഗം. മജ്ജ മാറ്റിവച്ചാല്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയൊള്ളൂ. 25 ലക്ഷം രൂപയിലേറെ ചെലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. ഇതിനോടകം നിരവധി സന്നദ്ധ സേവന സംഘടനകളും, സൗഹൃദക്കൂട്ടായ്മകളും നീരവിന്റെ ചികിത്സക്കായി ധനശേഖരണം നടത്തിയിട്ടുണ്ട്. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ശരീരത്തില്‍ രക്തത്തിലെ അളവ് കുറവായിരുന്നു. അന്നുമുതല്‍ തന്നെ രക്തം കയറ്റിയിരുന്നു. മൂന്നാഴ്ച കൂടുമ്പോള്‍ രക്ത പരിശോധന നടത്തി കുറവാണെങ്കില്‍ രക്തം കയറ്റാറുണ്ട്. നിലവില്‍ […]

Continue Reading

നിങ്ങളുടെ കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം

കഥ, കവിത, നോവല്‍ തുടങ്ങിയ നിങ്ങളുടെ കലാസൃഷ്ടികള്‍ ‘മറുപുറം കേരളാ’ ന്യൂസ്‌പോര്‍ട്ടലില്‍ പ്രസിദ്ദീകരിക്കാന്‍ അവസരം. നിങ്ങളുടെ സൃഷ്ടികള്‍ ഞങ്ങള്‍ക്കയച്ചുതിരിക. തെടഞ്ഞെടുക്കപ്പെടുന്നവ ‘മറുപുറംകേരള’ പ്രസിദ്ദീകരിക്കും. അതോടൊപ്പംതന്നെ സൃഷ്ടികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ അച്ചടിപുസ്തകമായും പുറത്തിറക്കും. സൃഷ്ടികള്‍ marupuramkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. സൃഷ്ടികള്‍ക്കൊപ്പം എഴുത്തുകാരുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പറും രേഖപ്പെടുത്തുക.വാട്‌സ്ആപ്പ് നമ്പര്‍: 9746797321

Continue Reading

മലപ്പുറത്തെ 110കാരി പാത്തു കോവിഡിനെ പ്രതിരോധിച്ചത് ഇങ്ങിനെ…

മലപ്പുറം: പ്രായംകൂടിയവര്‍ക്കു ഏറെ ദോഷകരമായി ബാധിക്കുന്ന കോവിഡില്‍നിന്നും മലപ്പുറത്തെ 110വയസ്സുകാരി പാത്തു വിമുക്തിനേടി. സംസ്ഥാനത്ത് കോവിഡ് വിമുക്തി നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി പാത്തുമാറി. പ്രതിരോധ ശേഷി കുറവുള്ളവരും പ്രായമുള്ളവരും, കുട്ടികള്‍ക്കുമാണ് കോവിഡ് വേഗത്തില്‍ പടരാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് പാത്തുവിനും മക്കള്‍ വഴി സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതുതന്നെയാണ് രോഗത്തെ പമ്പകടത്താനായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ […]

Continue Reading

പൂച്ചകള്‍ക്ക് നല്‍കുന്ന കൊറോണ വൈറസ് മരുന്ന് മനുഷ്യന് പരീക്ഷിക്കുന്നു

ഡല്‍ഹി: പൂച്ചകളെ ബാധിക്കുന്ന കൊറോണവൈറസിനുള്ള മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശാസ്ത്ര ലോകം. കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വൈറസ് വിഭജിച്ച് പുതിയവ രൂപംകൊള്ളുന്നത് തടയാന്‍ ഈ മരുന്ന് കഴിയും. അതുവഴി രോഗബാധയേയും ഈ മരുന്ന് തടയുന്നു.2003ലെ സാഴ്സ് രോഗ ബാധ സമയത്ത് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതേക്കുറിച്ച് ആദ്യം പഠിച്ചത്. പിന്നീട്, വെറ്ററിനറി ഗവേഷകര്‍ വികസിപ്പിച്ച ഈ മരുന്ന് പൂച്ചകളുടെ മരണ കാരണമാകുന്ന കൊറോണവൈറസ് രോഗത്തെ ഭേദമാക്കി.സാഴ്സ്-കോവി-2-വില്‍ ഈ മരുന്ന് എങ്ങനെ […]

Continue Reading

ഇന്ത്യയില്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ നിര്‍മാണം അവസാനഘട്ടത്തില്‍

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ വരുന്നു. 2021 ആദ്യപാദത്തിനകം കൊവിഡ്-19 നെതിരെ അംഗീകൃത വാക്‌സിനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരിക്കും ആദ്യ വാക്‌സിന്‍ പുറത്തിറക്കുകയെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേണ്‍സ്റ്റെയ്ന്‍ റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് ചെയ്തത്.ആഗോളതലത്തില്‍ 2020 അവസാനത്തോടെയോ 2021 തുടക്കത്തിലോ നാല് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് ബെണ്‍സ്റ്റെയ്ന്‍ റിസര്‍ച്ചിലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ […]

Continue Reading