കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായം ഗവർണർ തേടിയിട്ടുണ്ട്.സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം […]

Continue Reading

ടി.പി വധക്കേസ്: ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഇളവില്ലാതെ 20 വർഷം ജീവപര്യന്തം

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഹൈക്കോടതി 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്

Continue Reading

വൈകാരികതയല്ല വിവേകമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്:പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾആരാധനാലയങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കാന്‍ മുസ്‌ലിംലീഗുണ്ടാകും

മലപ്പുറം: വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല. വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി […]

Continue Reading

ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി, നാലു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

മഞ്ചേരി: നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. പ്രതിപക്ഷ അംഗം ബേബി കുമാരി, ഭരണപക്ഷ അംഗങ്ങളായ എന്‍ എം എല്‍സി, ജസീനാബി അലി, ടി ശ്രീജ എന്നിവര്‍ക്ക് പരുക്കേറ്റു. കൃത്യനിര്‍വഹണം തടസപെടുത്തിയതിന് ആറു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ 10.30നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം അണിഞ്ഞാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഹാളിലെത്തിയത്. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ബജറ്റ് അവതരണം ആരംഭിച്ചപ്പോഴേക്കും സി.പി.എം അംഗങ്ങള്‍ […]

Continue Reading

സ്വകാര്യ-വിദേശ സർവകലാശാലകൾ ആരംഭിക്കുമ്പോൾ സാമൂഹ്യനീതി ഉറപ്പാക്കാൻ ശക്തമായ നിയമനിർമാണം വേണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സ്വകാര്യ – വിദേശ സർവ്വകലാശാലകൾ സാമൂഹ്യ നീതി ഉറപ്പ് വരുത്താൻ ശക്തമായ നിയമ നിർമാണം നടത്തിയതിന് ശേഷം മാത്രം നടപ്പിലാക്കണം.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ-വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പിൽ വരുത്തേണ്ടത് തന്നെയാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം അതിന്റെ നീതി പൂർവകമായ ലഭ്യതയാണ് വളരെ […]

Continue Reading

കളി തുടങ്ങി…, തൃശൂർ പിടിക്കാൻ അരിക്കച്ചവടം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയം ഉറപ്പാക്കാൻ അരിക്കച്ചവടം. കേന്ദ്രത്തിന്റെ ഭാരത് അരി വില്പന ഉദ്ഘാടനത്തിന് തൃശൂർ തെരഞ്ഞെടുത്തത് ഇതിനാണെന്നാണ് പൊതു സംസാരം. കിലോഗ്രാമിന് 29 രൂപ പ്രകാരമാണ് വില്പന. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിന് അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വിൽക്കുന്നത്. എന്നാൽ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന അരിയുടെ വില കിലോയ്ക്ക് 10 രൂപയിൽ താഴെയുമുണ്ട്. ആ അരി തന്നെ കൂടിയ വിലയ്ക്കു തരം മാറ്റി വിൽക്കുന്നുവെന്നാണ് ഭാരത് അരിയെ കുറിച്ച് ഉയരുന്ന […]

Continue Reading

കേരളത്തിന്റെ ഡൽഹി സമരം തട്ടിപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. നികുതി പിരിവിൽ പരാജയമായതും സംസ്ഥാനത്തിന്റ ധൂർത്തുകൊണ്ടാണെന്നും ഇത് പ്രതിസന്ധിക്ക് കാരണമായി. ഡൽഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്ന് രമേശ്‌ചെന്നിത്തല പറഞ്ഞു. ഏഴര വർഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷനം വന്നപ്പോൾ മുഖ്യമന്ത്രിക്ക്‌ മുട്ടുവിറക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതിയാണ്.കണ്ടിട്ട് സമരമാണോ എന്നുപോലും സംശയമുണ്ട്. ചെന്നിത്തല പറഞ്ഞു.

Continue Reading

വിവരാവകാശക്കാരന്റെ കയ്യും കാലും വെട്ടുമെന്ന ഭീഷണി: ലീഗ് നേതാവിനെതിരെ കേസെടുത്തു

മലപ്പുറം : മലപ്പുറം നഗരസഭയിലെ മുടങ്ങിക്കിടക്കുന്നതും പ്രവര്‍ത്തനരഹിതമായ പദ്ധതികളെക്കുറിച്ചും വിവരാവകാശ നിയമ പ്രകാരം വിവരം തേടിയതിലും പാളിച്ചകള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കിയതിലും സമൂഹ മാധ്യമങ്ങളിലുടെ അറിയിച്ചതുമായും ബന്ധപ്പെട്ട് മണ്ണിശ്ശേരി കെബീറിനെതിരെ മുസ്ലീം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി. കെ. ബാവ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പരാതിയിലാണ് മലപ്പുറം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. പോലീസില്‍ പരാതി നല്‍കിയാല്‍ കയ്യും കാലും വെട്ടി മൂലക്കിരുത്തുമെന്ന ഭീഷണി ശബ്ദ സന്ദേശവും തെളിവായി പരാതിക്കൊപ്പം ജില്ലാ പോലീസ് മേധാവിക്ക് […]

Continue Reading

ഹജ്ജ് യാത്രാ നിരക്ക് കൊള്ളക്കെതിരെ എയർപോർട്ട് മാർച്ച് താക്കീതായി

കൊണ്ടോട്ടി :കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രക്ക് കേരളത്തിലെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി ,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച എയർഇന്ത്യ നടപടിക്കെതിരെ കേരള മുസ് ലിം ജമാഅത്ത് കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് താക്കീതായി മാറി.ദേശീയപാത കൊളത്തൂർ വിമാനത്താവള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്.സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ പ്രാർഥനയോടെ ആരംഭിച്ച മാർച്ചിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, സമസ്ത കേന്ദ്ര […]

Continue Reading

പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി ഖലീലുല്‍ ബുഖാരി തങ്ങള്‍ കൂടിക്കാഴ്ച നടത്തി

മലപ്പുറം : പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഗതാഗത രംഗത്ത് പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കുവാനും സമൂഹനന്മക്കാവശ്യമായ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും മന്ത്രിക്ക് കഴിയട്ടെയെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള മുസ്ലിം ജമാഅത്തിന്റെ പിന്തുണ ഉണ്ടാവുമെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു.കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനിര്‍ത്തുന്നതില്‍ സുന്നി പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലിയ മഹത്തരമാണെന്നും […]

Continue Reading