ബംഗാളിലും ത്രിപുരയിലും സി.പി.എം കോണ്‍ഗ്രസിനൊപ്പം; പിണറായി ബി.ജെ.പിയെ സഹായിക്കുന്നു: എം.എം ഹസന്‍

തിരുവനന്തപുരം: ത്രിപുര മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സര്‍ക്കാരും ബംഗാളിലെ പി.ബി അംഗം ബിമന്‍ബസുവും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ പി.ബി അംഗമായ പിണറായി വിജയന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ തെരുവുനാടകമായ ‘ഇന്ത്യ എന്റെ രാജ്യം’ നാടക യാത്ര ഉദ്ഘാടനം ചെയ്ത് […]

Continue Reading

ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒഡീഷൻ- നടന്നു

മക്കരപ്പറമ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ 3 ഒഡീഷൻമക്കരപ്പറമ്പ് സമൂഹ ഓഡിറ്റോറിയത്തിൽ നടന്നു.പാട്ടുപാടാൻ കഴിവുള്ള നൂറോളം പ്രതിഭകൾ മാറ്റുരച്ചു. വിധികർത്താക്കൾ തെരഞ്ഞെടുക്കുന്നവർക്ക് ഫൈനൽ റൗണ്ടിൽ മാറ്റുരക്കാൻ അവസരമുണ്ടായിരിക്കും. പങ്കാളിയായ എല്ലാ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വ്യാപാരി യൂണിറ്റ് ഭാരവാഹികൾ നേതൃത്ത്വം നൽകി.

Continue Reading

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മമ്പാട്: വടപുറം താളിപൊയിലിൽ ബൈക്കും ബസും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ ഒതായിയിലെ പരേതനായ തയ്യിൽ മുഹമ്മദാലിയുടെ മകൻ അഷറഫ്(ചെറിയോൻ 35) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ റിൻസിയ(27), മക്കളായ ജന്ന ഫാത്തിമ (6), മിസ് ല ഫാത്തിമ (ഒന്നര വയസ്) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ മമ്പാട് വടപുറം താളിപ്പൊയിൽ വെച്ച് നിലമ്പൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മൈത്രി സ്വകാര്യ […]

Continue Reading

25 ഗ്രാം എം ഡി എം എ യുമായി ഗൃഹോപകരണ വില്പന സ്ഥാപനയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. തിരൂരങ്ങാടി തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം എം ഡി എം എ കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിഅറയിൽ പ്രവർത്തിക്കുന്ന ലൈഫ് കാർട് ഹോം അപ്ലിയൻസസ് ഫാക്ടറി ഔട്ട്ലെറ്റ് എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി […]

Continue Reading

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത് : യുവാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മഞ്ചേരി : സുസുകി സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിനെ മഞ്ചേരി എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി പൂല്ലൂര്‍ ചെവിടംകുഴി സല്‍മാനുല്‍ ഫാരിസ് (38)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്തംബര്‍ 22 ന് തിരുവാലി ചെള്ളിത്തോടുവെച്ച് കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോനും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് […]

Continue Reading

പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി

പൊന്നാനി : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദിൽ റോഡിൽ മൂന്നാമത് പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി. പൊന്നാനിയുടെ പൗരാണിക സംസ്ക്കാരത്തിൻ്റെ വിനിമയവും ശോചനീയമായ പൊന്നാനി നഗരത്തിലെ കച്ചവടങ്ങളെ തിരിച്ച് പിടിക്കലുമാണ് പാനൂസ ആഘോഷം ലക്ഷ്യമിടുന്നത്.പണ്ടുകാലത്ത് പൊന്നാനിയിലെ ഓരോ വീടുകളിലും പ്രതീക്ഷയുടെ പ്രത്യാശയുടെ പ്രതീകമായി പാനൂസകൾ തൂങ്ങി കിടന്നിരുന്നു. യാന്ത്രിക യുഗത്തിൽ നിന്ന് മാറ്റി നിർത്തി ചേർത്തുപിടിക്കലിൻ്റെയും കൂട്ടി ചേർക്കലിൻ്റെയും ഒരുമയുടെയും സന്ദേശമാണ് പാനൂസ നൽകുന്നത്.പാനൂസ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായി വലിയപള്ളി പരിസരത്ത് പാനൂസകൾ തൂക്കി ദീപാലകൃതമാക്കി. […]

Continue Reading

കാൺമാനില്ല

മലപ്പുറം : മലപ്പുറം താമരക്കുഴി തൂക്കുപാലത്തിന് സമീപം താമസിക്കുന്നകടവനാടൻ ശങ്കരന്റെ മകൻ ശരതിനെകാൺമാനില്ല. 07/04/2024 ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. രാത്രിയായിട്ടും തിരിച്ചെത്തിയിട്ടില്ല.മലപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക.9895125932Date 07/04/2024

Continue Reading

റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടിവിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

മലപ്പുറം: റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ് സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണിത്.ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതല്‍ തന്നെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് 1 മുതല്‍ നടന്ന അസ്മാഉല്‍ […]

Continue Reading

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ ;സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, […]

Continue Reading

പത്ത് മണിക്കൂർ കൊണ്ട് ഖുർആൻ മന:പ്പാഠം ഓതി കേൾപ്പിച്ച് പതിനാലുകാരൻ

വളാഞ്ചേരി:വിശുദ്ധ റമദാനിൽപത്ത് മണിക്കൂർ കൊണ്ട് ഖുർആൻ മുഴുവനും മന:പ്പാഠം ഓതി കേൾപ്പിച്ചു കൊണ്ട് അൽ ഹാഫിള് മുഹമ്മദ് ശഹീം ശ്രദ്ധേയനായി.എടയൂർ മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയാണ് ശഹീം.പതിനൊന്നാം വയസ്സിൽ ഈ സ്ഥാപനത്തിൽ സ്കൂൾ പഠനത്തോടൊപ്പം ഹിഫ്ള് പഠനം ആരംഭിച്ചു.അൽഹാഫിള് സഅദുദ്ധീൻ റബ്ബാനി ഉസ്താദിൻ്റെ കീഴിലാണ് പരിശീലനംനേടിയത്.പട്ടാമ്പി പള്ളിപ്പുറം കുളമുക്ക് ചെട്ടിയാർ തൊടിയിൽ അബുദുൽ നാസർ ഫാത്തിമ ശഫീഖ എന്നിവരുടെ മകനാണ് ശഹീം.

Continue Reading