അനിയൻ ഏട്ടന്റെ ജീവൻ രക്ഷിച്ചു

മലപ്പുറം : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ടാബിൽ ഫാനിന്റെ വയർ മുറിഞ്ഞ് റിജിൽ ജിത്ത് (13)ദേഹത്ത് വന്ന് തട്ടി ഷോക്കേൽക്കുകയാരിരുന്നു. പരിഭ്രാന്തനായ അനുജൻ റിനിൽ ജിത്ത് ( 11) ഏട്ടനെ കയറി പിടിക്കുകയും തെറിച്ചു വീഴുകയും ചെയ്തു. ഇതൊന്നും വകവെക്കാതെ ഉടനെ തന്നെ തന്റെ കൈകൊണ്ടു വയർ തട്ടിമാറ്റുകയും ചെയ്തു. ബോധം നഷ്ടപെട്ട ഏട്ടന്റെ മുഖത്തേക്ക് വെള്ളം തളിക്കുകയും നെഞ്ചിൽ കൈ വച്ച് അമർത്തിയുമാണ് ജീവൻ രക്ഷിച്ചത്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ഇരുവരും പയ്യനാട് പിലാക്കൽ സ്വദേശികളായ പ്രകാശ് […]

Continue Reading

തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗര്‍;സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍

മലപ്പുറം: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 25-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. രാവിലെ 8 മുതല്‍ 5 വരെ നീണ്ടുനിന്ന ഏകദിന ഹജ്ജ് പഠന ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ചെയ്യുന്ന […]

Continue Reading

വെളിച്ചെണ്ണ ഫാക്ടറിയിൽ വൻ അഗ്നിബാധ

മലപ്പുറം: മലപ്പുറം കോഡൂർ ചെമ്മങ്കടവിൽ വെളിച്ചെണ്ണ നിർമാണശാലയിൽ വൻ അഗ്നിബാധ.കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കേരാമൃത് വെളിച്ചെണ്ണ നിർമാണശാലയിലാണ് തീ പിടിത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഫാക്ടറിക്ക് ഉള്ളിൽ തീപിടുത്തം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രെദ്ധയിൽ പെട്ടത്.ഉടനെ മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ എത്തിയ സംഘം മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് രണ്ടരമണിക്കൂറോളം പരിശ്രമമത്തിലൂടെയാണ് തീ പൂർണ്ണമായും അണച്ചത്.ഫാക്ടറിയിലെ ലക്ഷങ്ങൾ വിലയുള്ള മോട്ടോറുകളും മറ്റു യന്ത്ര […]

Continue Reading

സമദാനിയെ വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യും.പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്

മലപ്പുറം: കള്ളപ്രചരണം നടത്തി പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നടപടികളിലേക്ക്. വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ഫെസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കത്ത് നല്‍കുകയെന്ന് പൊലീസ് അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയെ […]

Continue Reading

മകന്റെ എംബിബിഎസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ് മരിച്ചു

മലപ്പുറം: മകന്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ്ആന്ധ്രാപ്രദേശിൽ വെച്ച്ഹൃദയാഘാതം മൂലം മരിച്ചു. മങ്കടനോർത്ത് ചേരിയംചോലശ്ശേരി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ ആദിലിൻ്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം കേരളത്തിൽ നിന്നും ആന്ദ്രയിലേക്ക് ട്രൈയിനിൽ യാത്ര ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ കടപ്പ എന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ഉടനെ മരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിലേക്ക് […]

Continue Reading

സംസ്ഥാന ജൂനിയര്‍വനിത ഹോക്കി മലപ്പുറത്ത്നിരവധി ദേശീയ താരങ്ങളെത്തും.മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഹോക്കി മാമാങ്കം

മലപ്പുറം: ജൂനിയര്‍ പെണ്‍കുട്ടികളുടെ സംസ്ഥാന തല ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച്ച് മുതല്‍ തുടക്കമാകും. 18നാണ് ഫൈനല്‍. മൂന്ന് ഗ്രൂപ്പുകളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകളാണ് മത്സരിക്കുക. ദിവസവും നാലു മത്സരങ്ങള്‍ നടക്കും. രാവിലെ 6.45, 8.00, 3.00, 4.15 എന്നീ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ന് 6.45ന് ത്രിശൂര്‍ ആലപ്പുഴയെ നേരിടും. ആതിഥേയരായ മലപ്പുറത്തിന്റെ ആദ്യ മത്സരം മൂന്നുമണിക്ക് കോഴിക്കോടിനെതിരെയാണ്. ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരും […]

Continue Reading

സ്നേഹതീരം റസിഡണ്ട് അസോസിയേഷൻ:ഈസ്റ്റർ – ചെറിയ പെരുന്നാൾ വിഷു കിറ്റ് വിതരണവും കലാ പരിപാടികളും നടത്തി

കാവിൻമൂല: ഈസ്റ്റർ ചെറിയ പെരുന്നാൾ വിഷു ആഘോഷത്തിന്റെ ഭാഗമായി സ്നേഹതീരം റസിഡണ്ട് അസോസിയേഷൻ കാവിൻമൂല (അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ ഏറിയ) മുഴുവൻ മെമ്പർമ്മാർക്കും പച്ചക്കറികളും മറ്റും ഉൾപ്പെട്ട കിറ്റ് വിതരണം ചെയ്തു.തുടർന്ന്,മഞ്ഞച്ചാറത്ത് പറമ്പ് മൈതാനിയിൽ കലാ പരിപാടികളും വെടിമരുന്നു പ്രയാഗവും സമ്മാനങ്ങളും വിതരണം ചെയ്തു.അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ ശ്രീ സി.കെ.അനിൽകുമാർ ഉൽഘാടനം ചെയ്തു. സ്വാഗതം ടി.ഒ. ശശിധരൻ പ്രസിഡണ്ട് എസ് ടി ആർ എഅദ്യക്ഷൻ.കെ.രവീന്ദ്രൻ വൈസ് പ്രസിഡണ്ട് എസ് […]

Continue Reading

ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒഡീഷൻ- നടന്നു

മക്കരപ്പറമ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ 3 ഒഡീഷൻമക്കരപ്പറമ്പ് സമൂഹ ഓഡിറ്റോറിയത്തിൽ നടന്നു.പാട്ടുപാടാൻ കഴിവുള്ള നൂറോളം പ്രതിഭകൾ മാറ്റുരച്ചു. വിധികർത്താക്കൾ തെരഞ്ഞെടുക്കുന്നവർക്ക് ഫൈനൽ റൗണ്ടിൽ മാറ്റുരക്കാൻ അവസരമുണ്ടായിരിക്കും. പങ്കാളിയായ എല്ലാ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വ്യാപാരി യൂണിറ്റ് ഭാരവാഹികൾ നേതൃത്ത്വം നൽകി.

Continue Reading

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മമ്പാട്: വടപുറം താളിപൊയിലിൽ ബൈക്കും ബസും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ ഒതായിയിലെ പരേതനായ തയ്യിൽ മുഹമ്മദാലിയുടെ മകൻ അഷറഫ്(ചെറിയോൻ 35) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ റിൻസിയ(27), മക്കളായ ജന്ന ഫാത്തിമ (6), മിസ് ല ഫാത്തിമ (ഒന്നര വയസ്) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ മമ്പാട് വടപുറം താളിപ്പൊയിൽ വെച്ച് നിലമ്പൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മൈത്രി സ്വകാര്യ […]

Continue Reading

25 ഗ്രാം എം ഡി എം എ യുമായി ഗൃഹോപകരണ വില്പന സ്ഥാപനയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. തിരൂരങ്ങാടി തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം എം ഡി എം എ കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിഅറയിൽ പ്രവർത്തിക്കുന്ന ലൈഫ് കാർട് ഹോം അപ്ലിയൻസസ് ഫാക്ടറി ഔട്ട്ലെറ്റ് എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി […]

Continue Reading