എട്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം
സമസ്ത മദ്‌റസകളുടെ എണ്ണം 10,596 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 10596 ആയി.തര്‍ബിയത്തുല്‍ ഇസ്ലാം മദ്‌റസ, കളപ്പാറ (കാസര്‍ഗോഡ്), ദാറുസ്സലാം അല്‍ബിര്‍റ് മദ്‌റസ നന്തി (കോഴിക്കോട്), ഹിദായത്തുസ്സിബ്യാന്‍ മദ്‌റസ പുല്ലുപറമ്പ്, എടപ്പറ്റ (മലപ്പുറം), അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യ കല്ലിടുമ്പ്, നെല്ലായ (പാലക്കാട്), അല്‍ മദ്‌റസത്തുറഹ്മാനിയ്യ ചേരന്‍ നഗര്‍ – കോയമ്പത്തൂര്‍, മദ്‌റസത്തുന്നൂര്‍ അണ്ണാനഗര്‍ – ആനമല, നൂറുസ്സലാം മസ്ജിദ് മദ്‌റസ എന്‍.എസ്. […]

Continue Reading

ഏറനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന യു. ഷറഫലി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുമ്പോള്‍

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ്സ്ഥാപനം രാജിവെച്ച മേഴ്‌സി കുട്ടന് പകരം പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിമുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും എം.എസ്.പി അസി.കമാന്‍ഡന്റുമായിരുന്ന യു. ഷറഫലി. സര്‍വ്വീസില്‍ നിന്നും റിട്ടയേര്‍ഡ് ചെയ്ത പുതിയ സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടത്തിപ്പുമായി രംഗത്തുവന്ന ഷറഫലി നേരത്തെ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനും ഒരുങ്ങിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്ന ഷറഫലിയെ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നത് മലപ്പുറത്തുകാരനായ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ കൂടി പ്രത്യേക താല്‍പര്യപ്രകാരമാണ്. […]

Continue Reading

മലപ്പുറത്ത് അര്‍ദ്ധരാത്രി ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറത്ത് അര്‍ദ്ധരാത്രി ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പെരുവള്ളൂരിലാണ് സംഭം. അബദ്ധത്തില്‍ കണിറ്റില്‍ വീഴൂകയായിരുന്നു. പെരുവള്ളൂര്‍ നജാത്ത് ദഅവ കോളേജില്‍ താമസിച്ചു പഠിക്കുന്ന മാവൂര്‍ സ്വദേശിയായ 17വയസ്സുകാരനായ നാദിര്‍ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി ഒന്നരയോടെയാണ് ദുരന്തം സംഭവിച്ചത്. ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.നജാത്ത് സ്‌കൂളിന് കുറച്ചകലെയുള്ള കിണറ്റിലാണ് കുട്ടി വീണത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്മീഞ്ചന്ത നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രദേശത്തെ സന്നദ്ധ […]

Continue Reading

പ്രായത്തില്‍ കവിഞ്ഞ ഓര്‍മശക്തി;
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇടം നേടി മൂന്നുവയസുകാരി

മലപ്പുറം: പ്രായത്തില്‍ കവിഞ്ഞ ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് മലപ്പുറം കോഴിചെനയിലെ മൂന്നുവയസുകാരി. കോഴിചെന സ്വദേശികളായ ആബിദ് ഷഫ്ന ദമ്പതികളുടെ മകളായ അയ്റിന്‍ ആബിഷ് ചെറുപ്രായത്തില്‍തന്നെറെക്കോര്‍ഡ് കരസ്തമാക്കിയത്. മൂന്ന് വയസ്സിനുള്ളില്‍ 50ഏഷ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍, ഇന്ത്യയുടെ 28 സംസ്ഥാനങ്ങള്‍, കേരളത്തിലെ 14ജില്ലകള്‍, കേരളത്തിലെ 4 നദികള്‍, 20 ശരീര അവയവങ്ങള്‍, 25മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകള്‍, ഇഗ്ലീഷ് മാസങ്ങള്‍, ആഴ്ച്ചകള്‍ , ഇന്ത്യയുടെ ദേശീയ ചിഹ്നങള്‍ എന്നിവ ഇഗ്ലീഷ് ഭാഷയില്‍ അനായാസം പറയാന്‍ […]

Continue Reading

ആറു മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി മലപ്പുറം മഅദിന്‍ വിദ്യാര്‍ഥി

മലപ്പുറം: ഇംഗ്ലീഷ് മീഡിയം പഠനത്തോടൊപ്പം ആറു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനപാഠമാക്കി അത്ഭുതം സൃഷ്ടിച്ച് മഅ്ദിന്‍ വിദ്യാര്‍ത്ഥി ശ്രദ്ധേയമാകുന്നു. മഅദിന്‍ രിബാത്തുല്‍ ഖുര്‍ആനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ബിശാര്‍ ആണ് ഈ മികവുറ്റ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് മീഡിയം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഖുര്‍ആന്‍ പഠനത്തോടുള്ള അതിയായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് ആറ് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കാന്‍ സഹായിച്ചത്. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയും ഈ നേട്ടത്തിന് […]

Continue Reading

ഈ അനാസ്ഥ എന്തിന്?

മധുര്‍ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് നാല് ഭാഗവും ഗതാഗത സൗകര്യമുള്ള ഉളിയത്തടുക്ക ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം, ജി. ഡബ്ലിയു. എല്‍. പി. സ്‌കൂള്‍ ശിരിബാഗിലു എന്നാണ് നാമം.1920 ലാണ് സ്‌കൂള്‍ സ്ഥാപിതമായത്.102 വര്‍ഷമായിട്ടും ഇന്നും ആ സ്‌കൂള്‍ അതെ നാമത്തില്‍ തുടരുന്നു. ഈ ശൈഷവാസ്ഥയില്‍ നിന്ന് മാറാന്‍ ഇവിടത്തുകാര്‍ വര്ഷങ്ങളായി ആഗ്രഹിക്കുന്നു. അധികൃതരെ ബന്ധപ്പെടുന്നു. ഫലം നിരാശ മാത്രം. നാടും നഗരവും വികസനത്തിന്റെ പാതയില്‍ കുതിച്ചുയരുമ്പോള്‍, വിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറികളിലേക്ക് മാറുമ്പോള്‍, […]

Continue Reading

പ്രിയ നേതാവിനെ മരണത്തിലും പിന്തുടര്‍ന്ന
വിനയന് നാടിന്റെ അന്ത്യാജ്ഞലി

വള്ളിക്കുന്ന്: പ്രിയ നേതാവ് ആര്യാടന്‍ മുഹമ്മദിനെ മരണത്തിലും പിന്തുടര്‍ന്ന എം.പി വിനയന് നാടിന്റെ അന്ത്യാഞ്ജലി. ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന വള്ളിക്കുന്നിലെ കോണ്‍ഗ്രസ് നേതാവായിരുന്നു എം.പി വിനയന്‍. ഒപ്പം നിന്നവരൊക്കെ ചേരിമാറി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കിയപ്പോഴും ജീവിതാന്ത്യം വരെ ആര്യാടനൊപ്പമായിരുന്നു വിനയന്‍.ആര്യാടന്‍ മുഹമ്മദിന് മലപ്പുറം ഡി.സി.സിയില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാണ് കരള്‍ രോഗ ബാധിതനായ വിനയന്‍ രോഗം മൂര്‍ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജീവന്‍ വെടിഞ്ഞത്. ആര്യാടന്‍ മരണപ്പെട്ട ആശുപത്രിയില്‍ തന്നെയായിരുന്നു വിനയന്റെ മരണമെന്നതും മറ്റൊരു അപൂര്‍വ്വതയാണ്. വള്ളിക്കുന്നിലെ […]

Continue Reading

ഒരുപേരില്‍ എന്തിരിക്കുന്നു… എന്നു ചോദിക്കുന്നവരോട് കേരളത്തിലെ ‘മുസ്തഫ’നാമധാരികള്‍ മറുപടി പറയും…

മലപ്പുറം: ഒരുപേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് കേരളത്തിലെ മുസ്തഫ നാമധാരികള്‍ മറുപടി പറയും. സ്വന്തം വ്യക്തിത്വത്തെ അറിയിക്കാനുള്ള ഒരു നാമം മാത്രമല്ല തങ്ങള്‍ക്ക് ഇതെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ മുസ്തഫ നാമധാരികളുടെ ഒരു സംഘടന തന്നെയുണ്ടാക്കി മാതൃകാപ്രവര്‍ത്തനം കാഴ്ച്ചവെച്ചുകൊണ്ടാണ് ഇവര്‍ ഇങ്ങിനെ പറയുന്നത്.കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം രണ്ടാം വാര്‍ഷിക സംഗമം കൗതുകക്കാഴ്ച്ചയായി മാറി. കാണുന്നവരെല്ലാം മുസ്തഫമാര്‍ മാത്രം. ആരും പിന്നീട് പേരു ചോദിക്കാന്‍ നിന്നില്ല. നാടും വീടും മാത്രമായി ചോദിക്കുന്നത്. . കേരളത്തില്‍ മുസ്തഫ എന്ന […]

Continue Reading

മലപ്പുറം ഒളവട്ടൂര്‍ സ്‌കൂളില്‍നിന്നൊരു സന്തോഷ വാര്‍ത്ത..

മലപ്പുറം: പ്ലസ് ടു റിസള്‍ട്ടില്‍ മികച്ച വിജയം നേടിയ മലപ്പുറം ഒളവട്ടൂര്‍ എച്ച് ഐ ഒ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വ്യത്യസ്തമായ ഒരു വിജയ വാര്‍ത്ത, മലയാളം ഉപഭാഷയായി തെരഞ്ഞെടുത്ത ബീഹാര്‍ സ്വദേശി കാജല്‍ കുമാരി 200 ല്‍ 193 മാര്‍ക്ക് നേടി തിളക്കമേറിയ വിജയം കാഴ്ചവച്ചിരിക്കുന്നു. ബീഹാറിലെ ദര്‍ഭംഗയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും കേരളത്തിലെ മലപ്പുറം ജില്ലയിലെത്തിയിട്ട് വര്‍ഷം കുറെയായി.പുളിക്കല്‍ ആലുങ്ങലില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്.അച്ഛന്‍ കോഴിക്കോട് ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി […]

Continue Reading

വര്‍ഗീയത വളര്‍ത്തുന്ന കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ‘ഒറ്റച്ചോര’

മലപ്പുറം: വര്‍ഗീയതയുടെ പേരില്‍ പരസ്പരം കൊല്ലുകയും കൊലവിളി നടത്തുകയും ചെയ്യുന്ന പുതിയ കാലത്ത് കവിത കൊണ്ട് പ്രതിരോധ വലയം തീര്‍ത്തിരിക്കുകയാണ് മഅ്ദിന്‍ അക്കാദമി ബിരുദ വിദ്യാര്‍ത്ഥിയും യുവ കവിയുമായ ശുഐബ് അദനി അലനല്ലൂര്‍. ഇന്ന് വര്‍ധിച്ചു വരുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ എങ്ങനെ സര്‍ഗാത്മകമായി ചെറുക്കാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അതിമനോഹരമായ ഈ കവിത. ‘ഒറ്റച്ചോര’ എന്ന ശീര്‍ഷകത്തില്‍ കവിത ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കേരള സമൂഹത്തില്‍ ആഴത്തില്‍ നിലനിന്നിരുന്ന മത സൗഹാര്‍ദ്ദ കാഴ്ച്ചകളെ ആശയങ്ങള്‍ […]

Continue Reading