സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Breaking News

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഒപ്പം ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

നയപ്രഖ്യാപനം നടത്തിയപ്പോള്‍ ഞങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞു. സര്‍ക്കാരിന് സ്ഥലജന വിഭ്രാന്തിയാണോയെന്ന്. ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലും ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടനയനുസരിച്ച് വാര്‍ഷിക സാമ്പത്തിക പ്രഖ്യാപനമാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ക്കുന്ന രീതിയില്‍ രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ല വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.