റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു,റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക്

Breaking News

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ആറാം തവണയും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. പണവായ്പാ നയ രൂപീകരണ സമിതിയുടേതാണ് തീരുമാനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനവും റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരാനാണ് തീരുമാനം.

ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. 10.5 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് മുന്‍പ് കണക്കുകൂട്ടിയിരുന്നത്. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതെന്നും ശക്തികാന്ത് ദാസ് അറിയിച്ചു. എന്നിരിക്കിലും കൊവിഡ് ഒന്നാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിച്ച തരത്തിലേക്ക് നീങ്ങാതെ രണ്ടാം തരംഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.