വുഹാന്‍ ലാബില്‍ നിന്ന് പുറത്തായ വൈറസാണ് ലോകത്തെ ഇത്തരത്തിലാക്കിയതെന്നും അതിനാല്‍ ലോകത്തുണ്ടായ നാശനഷ്ടത്തിന് ചൈനയ്‌ക്കെതിരെ പിഴ ചുമത്തണo;ട്രംപ്

Breaking News

കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്ന് വീണ്ടുമാവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം അംഗീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്ന് പുറത്തായ വൈറസാണ് ലോകത്തെ ഇത്തരത്തിലാക്കിയതെന്നും അതിനാല്‍ ലോകത്തുണ്ടായ നാശനഷ്ടത്തിന് ചൈനയ്‌ക്കെതിരെ പിഴ ചുമത്തണമെന്നും ലക്ഷക്കണക്കിന് പേരുടെ മരണത്തിന് ചൈന ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഇത്തരം പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തുന്നത്. പ്രസിഡന്റായിരുന്ന സമയത്തും അദ്ദേഹം കൊറോണ വിഷയത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published.