കേരള ബജറ്റ്;ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി , 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ.

Breaking News

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി. നദികളുടെ ആഴം കൂട്ടാനും കനാലുകളുടെ ഒഴുക്ക് വീണ്ടെടുക്കാനും പദ്ധതിതയ്യാറാക്കും. 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ. തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നു. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി. ജലാശയങ്ങളിലെ മണലും മണൽ ഉൽപന്നങ്ങളും നീക്കാൻ പുതിയ പദ്ധതി.

കുടുംബശ്രീ ഗ്രാൻഡ് 100 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാർഷിക ഉൽപന്ന മൂല്യവർദ്ധന പദ്ധതിനടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉൾപ്പെടുത്താൻ ഓക്സലറി അയൽക്കൂട്ടങ്ങൾ.കേന്ദ്ര ആരോഗ്യ ഗ്രാൻഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും.

Leave a Reply

Your email address will not be published.