കേരള ബജറ്റ്;കൃഷിഭവനുകൾ സ്മാർട്ട് ആക്കും,തോട്ടവിള വികസനത്തിന് പ്രത്യേക പദ്ധതി

Breaking News

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റിൽ ആധുനിക കൃഷിരീതി അവലംബിക്കാൻ കൃഷിഭവനുകൾ സ്മാർട്ട് ആക്കും. സുഭിക്ഷ കേരളം പദ്ധതിയിലെ ഉത്പന്ന വിപണനത്തിന് ഇടപെടൽ. കാർഷിക വിപണനത്തിന് ഐടി അധിഷ്ഠിത സേവന ശൃംഖല. മരച്ചീനി, കിഴിങ്ങ്, ചക്ക, മാങ്ങാ എന്നിവയുടെ മൂല്യവർദ്ധനയ്ക്ക് പദ്ധതി. താഴ്ന്ന പലിശയ്ക്ക് കേരള ബാങ്ക് വഴി കാർഷിക വായ്പ. ആസിയാൻ കരാർ ആണ് കർഷകരുടെ ദുരിതം വർദ്ധിപ്പിച്ചതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളിൽ തോട്ടവിള സംസ്കരണ ഫാക്ടറിആരംഭിക്കും. റബർ സബ്സിഡി കുടിശിക പൂർണമായും നൽകാൻ 50 കോടി രൂപ. പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഫാക്ടറി ഉടൻ.

Leave a Reply

Your email address will not be published.