ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്അവതരണം;കവിതയും കഥയും പറഞ്ഞുള്ള ബജറ്റ് അവതരണം

Breaking News

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ് അവതരണം ആയിരുന്നു ഇന്ന് സഭയിൽ നടന്നത്. ഒരു മണിക്കൂറിനുള്ളിൽ തന്റെ കന്നി ബജറ്റ് അവതരണം അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. കവിതയും കഥയും ഒക്കെ പറഞ്ഞുള്ള ബജറ്റ് അവതരണ രീതികളിൽ നിന്ന് കാര്യം മാത്രം പറഞ്ഞായിരുന്നു ബാലഗോപാലിന്റെ ബജറ്റ് അവതരണം.

ബജറ്റ് അവതരണത്തിന് വേഗത കൂടിയപ്പോൾ ചിലയിടത്തൊക്കെ നാക്ക് ഉളുക്കുകയും ചെയ്തു. അങ്ങനെ നാക്കു പിഴച്ചപ്പോൾ റേഷൻ റോഷൻ ആയി. എന്നാൽ, വേഗതയിൽ ബജറ്റ് വായിക്കുന്നതിനിടയിൽ തെറ്റു പറ്റിയതൊക്കെ മന്ത്രി അറിയുന്നുണ്ടായിരുന്നു. തെറ്റായി വായിച്ചതൊക്കെ തിരുത്തി വായിച്ചാണ് മന്ത്രി മുമ്പോട്ട് പോയത്.

Leave a Reply

Your email address will not be published.