കേരള ബജറ്റ്; സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപ

Breaking News

വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സ്ഥിരം സംവിധാനങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ സ്കൂൾ അന്തരീക്ഷം വീടിന്‍റെ നാല് ചുമരുകൾക്കുള്ളിൽ ചുരുക്കപ്പെട്ടിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്.

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.