ആരോപണങ്ങളിൽ പ്രതികരിച്ച് സി.കെ ജാനു

News Politics

കോഴാരോപണവുമായ വിവാദത്തിൽ സി.കെ ജാനു പ്രതികരിച്ചു. ഗൂഡാലോചനയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ആരോപണം എന്ന് സി. കെ ജാനു വ്യക്തമാക്കി. സി. കെ ജാനു വാർത്താസമ്മേളനത്തിൽ ആരോപണങ്ങളെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനമെന്നും കേസ് അതിന്റെ രീതിക്ക് തന്നെ പോകട്ടെയെന്നും അറിയിച്ചു. തനിക്ക് നേരെയുള്ള ഇത്തരം ആരോപണങ്ങളാൽ വധിക്കപ്പെടുന്നത് താൻ മാത്രമാണെന്നും ഇതിന്റെ പേരിൽ വ്യക്തിപരമായി പലരും തന്നെ ആക്രമിക്കുന്നുണ്ടെന്നും സി. കെ ജാനു പറഞ്ഞു.

സ്വർണക്കടത്തുപോലുള്ള മറ്റു വിഷയങ്ങളിലൊന്നും ഒരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ആദിവാസി ആയതുകൊണ്ടാണോ സി.കെ ജാനുവിനോട് എന്തുമാകാമെന്ന നിലപാട്? വാർത്തകളിൽ കൂടിയാണ് പ്രസീതയുടേയും സുരേന്ദ്രന്റേയും ശബ്ദരേഖയെക്കുറിച്ച് അറിയുന്നതെന്ന് സി.കെ ജാനു കൂട്ടിച്ചേർത്തു.