ബിജെപിയില്‍ സംസ്ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം

Breaking News

ബിജെപിയില്‍ സംസ്ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. പുനഃസംഘടനയില്‍ രണ്ടാം നിരയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം ആര്‍എസ്എസ് നിയന്ത്രണം പാര്‍ട്ടിയില്‍ കുറയ്ക്കാനും നീക്കമുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സമൂല അഴിച്ചുപണിയിലേക്ക് ബിജെപി കടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന മുറയ്ക്ക് കേന്ദ്രം നിയോഗിച്ച പ്രഭാരി സി പി രാധാകൃഷ്ണന്‍ കേരളത്തിലെത്തും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാകും പുനഃസംഘടനാ നടപടിക്ക് രൂപം നല്‍കുക. ഈ മാസം 9ന് ശേഷം കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും പുനഃസംഘടനാ നടപടികളിലേക്ക് കടക്കുമെന്നും കെ സുരേന്ദ്രനും വ്യക്തമാക്കി.

Leave a Reply

Your email address will not be published.