നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം

Breaking News

നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പട്ടികയിൽ ബീഹാര്‍ ആണ് ഏറ്റവും അവസാന സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഢ് ഒന്നാമത് എത്തി. 79 പോയിന്റാണ് ചണ്ഡീഗഢ് സ്വന്തമാക്കിയത്. കേരളം 75 പോയിന്റ് നേടിയപ്പോൾ ഹിമാചല്‍ പ്രദേശും തമിഴ്‌നാടും 74 പോയിന്റ് വീതം നേടി.

നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭാ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് സൂചിക പുറത്തിറക്കിയത്. സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ ആറ് പോയിന്റ് വര്‍ദ്ധിച്ച്‌ 66 ആയി. 2019ല്‍ ഇത് 60 ആയിരുന്നെന്ന് നിതി അയോഗ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.