നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തിൽ കല്ലിൽ കെട്ടി താഴ്ത്തി

Breaking News

തിരുവാണിയൂരിൽ നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തിൽ കല്ലിൽ കെട്ടി താഴ്ത്തി. കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ശാലിനി എന്ന സ്ത്രീയാണ് കുഞ്ഞിനെ കല്ലിൽ കെട്ടി താഴ്ത്തിയത്.

ഗർഭിണിയായിരുന്ന വിവരം ശാലിനി മറച്ചു വെച്ചിരുന്നു. അതിനാൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നോ പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് 40 വയസ്സുകാരിയായ ശാലിനി കുട്ടിയെ പ്രസവിക്കുന്നത്. വയറു വേദന അനുഭവപ്പെടുന്നെന്നു മകനോട് പറഞ്ഞശേഷം ശാലിനി പുറത്തേക്ക് പോയി.

റബർ തോട്ടത്തിൽ കിടന്നു പ്രസവിച്ചു. തുടർന്ന് കുട്ടിയെ സമീപമുള്ള പാറമടയിലെ വെള്ളത്തിൽ തള്ളി. ഇന്നലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് ശാലിനി പ്രസവിച്ച വിവരം അറിയുന്നത്. കുട്ടിയെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.