‘സ്ത്രീധനമായി എന്ത് കിട്ടും? പണി കിട്ടും’: ഹ്രസ്വചിത്രവുമായി ഫെഫ്‌ക

Entertainment News

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലും മറ്റും വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾക്ക് എതിരെ ഒരു ഹ്രസ്വ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്‌ക പ്രൊഡക്ഷൻ. സ്ത്രീധന സമ്പ്രദായത്തിനും ഗാർഹികപീഡനത്തിനും എതിരെയുള്ള ഒരു സന്ദേശമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് ഫെഫ്‌ക. ഒരു മിനുറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. വെങ്കിടേഷ് വി.പി, നിഖില വിമൽ, പൃഥ്വിരാജ് തുടഞ്ഞിയ താരനിരകൾ അണിനിരക്കുന്നതാണ് ഈ ഹ്രസ്വചിത്രം.

ഇന്ത്യൻ ആഡ്‌ഫിലിം മേക്കേഴ്‌സും ഫെഫ്‌ക എന്ന ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയ്‌ക്കൊപ്പം ഹ്രസ്വചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് വനിതാ ശിശുവികസന വകുപ്പിന് വേണ്ടിയാണ്.