ദിലീഷ് പോത്തന്‍ ചിത്രം ജോജിയ്ക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ ദി ന്യൂയോര്‍ക്കര്‍

Breaking News

ദിലീഷ് പോത്തന്‍ ചിത്രം ജോജിയ്ക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ ദി ന്യൂയോര്‍ക്കര്‍. കൊവിഡ് സാഹചര്യത്തെ അതിസൂഷ്മമായി കഥയോടൊപ്പം കൂട്ടിയിണക്കിയ ചിത്രമാണ് ജോജിയെന്ന് മാഗസിന്‍ പറയുന്നു.

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി മാഗസിനിലെഴുതിയ നിരൂപണത്തിലാണ് ജോജിയെക്കുറിച്ചുള്ള പരാമര്‍ശം. അതോടൊപ്പം ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനേയും ലേഖനത്തില്‍ അഭിനന്ദിക്കുന്നുണ്ട്.അപ്പന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ജോജിയോട് ഒരു മാസ്‌ക് ധരിച്ച് വരാന്‍ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ ബിന്‍സി ആവശ്യപ്പെടുന്നുണ്ട്. ഈ രംഗം കൊവിഡ് സാഹചര്യത്തെ വളരെ സര്‍ഗാത്മകമായി ചിത്രം ഉപയോഗിച്ചുവെന്നതിന് ഉദാഹരണമാണെന്നും മാഗസിന്‍ ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.