പുതിയൊരു ഗായികക്ക് അത്രയെളുപ്പം പിടിച്ചുകയറാന്‍ പറ്റിയ ഇടമല്ല സിനിമ;ഗായിക ഭാവന

Breaking News

പാടിയ ഒരൊറ്റ പാട്ടിന്റെ പേരില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന ഗായികയാണ് ഭാവന. കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കമെന്ന ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു അവര്‍. സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അതീവ ഹൃദ്യമായ ഒരു ഗാനം പാടാന്‍ ഭാവനയ്ക്ക് അവസരം ലഭിക്കുകയും അത് ജനപ്രിയമാകുകയും സംസ്ഥാന അവാര്‍ഡ് വരെ തേടിയെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് അത്തരത്തിലുള്ള ഗാനങ്ങള്‍ ഭാവനയെ തേടിയെത്തിയില്ല. പാടിയ ചിത്രങ്ങളാകട്ടെ പലതും പുറത്തിറങ്ങുകയും ചെയ്തില്ല.

മലയാള സിനിമയുടെ സംഗീത വഴികളില്‍ നിന്ന് അകന്നുപോകാനുണ്ടായ കാരണം എന്തായിരുന്നെന്ന ചോദ്യത്തിന് ഭാവനയ്ക്കും കൃത്യമായ ഒരു മറുപടിയില്ല. ‘ അവസരങ്ങള്‍ എല്ലായ്‌പ്പോഴും നമ്മെ തേടി വരണം എന്നില്ലല്ലോ. ചിലപ്പോള്‍ അവ തേടി അങ്ങോട്ട് ചെല്ലേണ്ടി വരും. അക്കാര്യത്തില്‍ ഞാന്‍ ഇത്തിരി പിന്നിലായിരുന്നു. അതാവാം ഒരു കാരണം.

പിന്നെ പുതിയൊരു ഗായികക്ക് അത്രയെളുപ്പം പിടിച്ചുകയറാന്‍ ഇടമല്ല സിനിമ. ധാരാളം വെല്ലുവിളികളുണ്ട്. സൗഹൃദങ്ങള്‍ വേണം, ശുപാര്‍ശകള്‍ വേണം. പരിചയ സമ്പന്നരായ പ്രൊഫഷണല്‍ പാട്ടുകാര്‍ വേറെയുള്ളപ്പോള്‍ എന്തിന് പുതിയൊരാളെ, അതും ഒരു കോളേജ് അധ്യാപികയെ പരീക്ഷിക്കണം എന്ന് സംവിധായകനോ നിര്‍മാതാവിനോ തോന്നിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ, ഭാവന പറയുന്നു.

Leave a Reply

Your email address will not be published.