സുരേന്ദ്രന്‍ സി.കെ ജാനുവിന് 40 ലക്ഷം കൈമാറിയത് അമിത് ഷാ വയനാട്ടിലെത്തിയ ദിവസം

Breaking News

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജെ.ആര്‍.പി നേതാവ് സി. കെ. ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി. സി.  വയനാട്ടില്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ദിവസമാണ് പണം കൈമാറിയതെന്നും ബാബു പറയുന്നു.തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയില്‍ വെച്ച് നിരവധി തവണ പണമിടപാടുകള്‍ നടന്നുവെന്നും എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് അന്ന് തന്നെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചതെന്നും അതുവരെയുള്ള പ്രചരണത്തില്‍ ജാനുവിനൊപ്പം താനുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു. ഇതെല്ലാം പറയാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.